കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകള്‍ക്ക് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം അവധി പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇ.കെ.സുരേഷ് കുമാറാണ് ഉത്തരവിലൂടെ ഇക്കാര്യം അറിയിച്ചത്.  ഇതിന് പകരമായി ഈ മാസം 19-ന് (ശനിയാഴ്ച) പ്രവൃത്തി ദിനമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വനിതാ മതിലിനെ തുടര്‍ന്നാണ് അവധിയെന്ന് സൂചന.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ചെത്തുകടവിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ അജ്ഞാതൻ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചായിരുന്നു മരണം.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തമിഴ്നാട് സ്വദേശിയാണ് ഇയാളെന്ന് സംശയമുണ്ടെന്ന് പൊലീസ് പറയുന്നു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...കോഴിക്കോട്:ലഹരി വില്‍പ്പനയ്ക്കിടെ പിടിക്കപ്പെട്ട് കോടതി മുമ്പാകെ എത്തുന്നവരില്‍ പകുതിപ്പേരും രക്ഷപ്പെടുന്നു. മലബാറിലെ നാര്‍ക്കോട്ടിക് കോടതിയില്‍ കഴിഞ്ഞ ഏഴുമാസത്തിനിടെ പരിഗണിച്ച കേസുകളില്‍ 127ല്‍ 58 എണ്ണത്തിലും പ്രതിസ്ഥാനത്തുള്ളവര്‍ കുറ്റവിമുക്തരായി. തെളിവുകളുടെ അഭാവവും പുതിയ സാങ്കേതികവിദ്യയെ സമര്‍ത്ഥമായി ഉപയോഗിക്കുന്നതുമാണ് പ്രതികളെ തുണയ്ക്കുന്നത്


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
കോഴിക്കോട്: മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ അതിനൂതന സാങ്കേതികവിദ്യയായ ഫാസ്റ്റ് ട്രാക്ക് കംപ്യൂട്ടർ നാവിഗേഷനു(ബ്രെയിൻ ലാബ് നീ-3 മോഷൻ)മായി കോഴിക്കോട് മേയ്‌ത്ര ആശുപത്രി. ദക്ഷിണേന്ത്യയിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ ആരംഭിച്ചത്.ഡോ. സമീർ അലിയുടെ നേതൃത്വത്തിൽ നടത്തുന്ന ശസ്ത്രക്രിയയിൽ പേശികളിൽ മുറിവുകളില്ലാതെത്തന്നെ കംപ്യൂട്ടറിന്റെ സഹായത്തോടെ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനാൽ മുട്ടിന്റെ പ്രവർത്തനം വേഗത്തിൽ പൂർവസ്ഥിതിയിലാകും. ശസ്ത്രക്രിയ്ക്കുശേഷം രോഗിക്ക് നാലുമണിക്കൂറിനുള്ളിൽ നടക്കാനും കഴിയും. ശസ്ത്രക്രിയ ഒന്നുമുതൽ രണ്ടരമണിക്കൂർവരെ നീളും. ഓരോ മസിലിന്റെയും പ്രവർത്തനം കംപ്യൂട്ടർവഴി നിർണയിക്കുകയും പ്രവർത്തനക്കുറവുള്ള മസിലിനെ ബലപ്പെടുത്തുന്നതിനായി അത്യാധുനിക ഫിസിയോതെറാപ്പി സംവിധാനത്തിലൂടെ പ്രത്യേക വ്യായാമംനൽകുകയും ചെയ്യുന്നു. ശസ്ത്രക്രിയയ്ക്കുശേഷം രോഗിക്ക് 48 മണിക്കൂറോളം നീണ്ടുനിൽക്കുന്ന വേദന ഇല്ലാതാക്കുന്നതിനായി അനസ്തേഷ്യ സംവിധാനത്തിലൂടെ ഒരു ചെറിയ ട്യൂബുവഴി മുട്ടിലേക്കുള്ള ഞരമ്പിലേക്ക് മരുന്നുനൽകുന്നു. കാൽമുട്ട്, ഇടുപ്പ്, തോൾ, കൈമുട്ട്, കാൽക്കുഴ തുടങ്ങിയ സന്ധികളാണ് ഇത്തരത്തിൽ മാറ്റിവയ്ക്കുന്നത്. മേയ്‌ത്രയിൽ ഒരു വർഷത്തിനുള്ളിൽ ഇത്തരം 250 ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ വൈകീട്ട് 3 വരെ: പുളിയാവ്, മഞ്ചേരിമുക്ക്, അവുക്കൽ പള്ളി, ഉറവുകണ്ടി, ചെക്യാട് എൽ.പി. സ്കൂൾ പരിസരം, വൈക്കിലശ്ശേരി റോഡ്, ഒഞമ്മൽ, കുറ്റിയിൽ പള്ളി, മലോൽമുക്ക്, കരിക്കിലാട്, കുറിഞ്ഞലിയോട്, മുയിപ്ര പ്രിയദർശിനി, ഗോകുലം സ്കൂൾ, രാമത്ത് മുക്ക്, വേങ്ങേരിമുക്ക്, കുയിമ്പിക്കരായി, കണ്ടോത്ത് മുക്ക്

  രാവിലെ 8 മുതൽ വൈകീട്ട് 4 വരെ: പുഷ്പഗിരി, ആനയോട്, ഈസ്റ്റ് കൽപ്പിനി  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ: വളയം, കോമ്പിമുക്ക്, ജാതിയേരി, കല്ലുമ്മൽ, ഓത്തിയിൽ, പാലച്ചുവട്, കുലപ്പ, പാട്ടതാഴെ, പയ്യോളി അങ്ങാടി, കീര ങ്കൈ, അട്ടക്കുണ്ട്, തച്ചം കുന്ന്, വടക്കുംമുറി, കമ്പിവേലി, ആര്യംകുളം, വെട്ടി ഒഴിഞ്ഞ തോട്ടം, കരിഞ്ചോല

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...ന്യൂഡല്‍ഹി: രാജ്യത്ത് നിപ്പ വൈറസ് ബാധ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധാഭിപ്രായം. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍ 19%-ലും നിപ വൈറസ് സാന്നിധ്യമുണ്ടെന്ന ആരോഗ്യ ഗവേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്.ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് നിപ്പ വൈറസ് ബാധ സംബന്ധിച്ച മുന്നറിയിപ്പുള്ളത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നിപ വൈറസ് ബാധയ്ക്ക് സാധ്യതയുള്ള മേഖലകളില്‍ 25 ദശലക്ഷം പേര്‍ ജാഗ്രത പാലിക്കണമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...'രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും വവ്വാലുകളിലെ നിപ വൈറസ് സാന്നിധ്യം വീണ്ടും വലിയ തോതില്‍ നിപ വൈറസ് ബാധയുണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ മേഖലയിലുള്ളവര്‍ പക്ഷികള്‍ കഴിച്ചു ബാക്കിവെച്ച പഴങ്ങള്‍ കഴിക്കരുതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. 

ഈ വര്‍ഷം മെയ് -ജൂണ്‍ മാസങ്ങളില്‍ കേരളത്തിലുണ്ടായ നിപ വൈറസ് ബാധയില്‍ 17 പേര്‍ മരണപ്പെട്ടിരുന്നു. പഴങ്ങള്‍ ഭക്ഷിക്കുന്ന ഫ്രൂട്ട് ബാറ്റുകളാണ് നിപ്പ വൈറവ് വ്യാപനത്തിന് കാരണമാവുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.  നിപ്പ വൈറസ് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യത പരിഗണിച്ച് ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍  ജനങ്ങള്‍ അതിജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നേരത്തെ മുന്നറിയിപ്പ് പുറത്തുവിട്ടിരുന്നു. 

സ്വീകരിക്കാം ഈ മുന്‍കരുതലുകള്‍


  വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ ഒരു കാരണവശാലും ഭക്ഷിക്കരുത്
  വൃത്തിയായി കഴുകിയശേഷം മാത്രമേ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കാവൂശ്വസനസംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പരിശോധിക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം
  ചുമയുമായി വരുന്നവരെ 'കഫ് കോര്‍ണറി' ലേക്കു മാറ്റണം. ഇവര്‍ക്കു ധരിക്കാന്‍ മാസ്‌ക് കൊടുക്കണം
  ചുമയുള്ളവര്‍ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ തൂവാല ഉപയോഗിച്ചു വായ മൂടണം
  വവ്വാലുകളാണ് പ്രധാന രോഗവാഹകര്‍ എന്നതിനാല്‍ വവ്വാലിന്റെ കാഷ്ഠം വീഴാന്‍ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച് മാത്രം ഉപയോഗിക്കുകകോഴിക്കോട്:താമരശേരി ചുരത്തിലെ മാലിന്യനീക്കത്തിനായി കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ പങ്കാളികളാക്കാന്‍ വനംവകുപ്പ് തീരുമാനം. കുട്ടികളുടെയും അധ്യാപകരുടെയും താല്‍പര്യം തേടി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കത്ത് നല്‍കും. പ്രധാന വളവുകളില്‍ കൂടുതല്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുന്നതിന്റെ സാധ്യതയും പരിശോധിയ്ക്കും.നൂറ് ചാക്കിലധികം മാലിന്യമാണ് ഒരുദിവസത്തെ ശ്രമത്തിനൊടുവില്‍ വനംവകുപ്പും എന്‍.എസ്.എസ് വൊളണ്ടിയര്‍മാരും ശേഖരിച്ചത്. ഇതിന്റെ അഞ്ചിരട്ടിയിലധികം മാലിന്യം ചുരത്തിനോട് ചേര്‍ന്നുള്ള വനത്തിലുണ്ടെന്നാണ് നിഗമനം. പരമാവധി ശേഖരിക്കുന്നതിനാണ് കൂടുതലാളുകളുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതി. കുട്ടികള്‍ പൂര്‍ണ പങ്കാളിത്തം അറിയിച്ചുകഴിഞ്ഞു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...ലഹരി ഉപയോഗിച്ചതിന് ശേഷം വലിച്ചെറിഞ്ഞ സിറിഞ്ചും മദ്യക്കുപ്പിയുള്‍പ്പെടെയുള്ള മാലിന്യക്കൂമ്പാരവുമാണ് കുട്ടികള്‍ ശേഖരിച്ചത്. സ്ഥിതി തുടര്‍ന്നാല്‍ ചുരം വീണ്ടും മാലിന്യത്തൊട്ടിയാകും. സഞ്ചാരികളുടെ ശ്രദ്ധയെത്തുന്നതിനായി കൂടുതല്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. കൂടുതല്‍ നിരീക്ഷണ ക്യാമറ വയ്ക്കുന്നതിന്റെ സാധ്യതയും പരിശോധിക്കും. വനംവകുപ്പിന്റെ രഹസ്യമായ പരിശോധനയും ഇടവേളയിലുണ്ടാകും. പൊലീസും റവന്യൂ വകുപ്പും സഹകരിച്ചാല്‍ പ്രത്യേക സംഘത്തെ മാലിന്യ നീക്കം നിയന്ത്രിക്കുന്നതിന് മാത്രം ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.വടകര: വടകര ബീച്ച്‌, മണിയൂർ, തിരുവള്ളൂർ, മൂടാടി, അരിക്കുളം സെക്ഷൻ ഓഫീസുകളിൽ ജനുവരി ഒന്നു മുതൽ വൈദ്യുതബിൽ സ്വീകരിക്കുന്ന സമയത്തിൽ മാറ്റം. കാലത്ത്‌ ഒമ്പതുമുതൽ ഒരുമണിവരെയും ഉച്ചയ്ക്ക്‌ രണ്ടുമണിമുതൽ മൂന്നുമണിവരെയുമാണ്‌ തുക സ്വീകരിക്കുകയെന്ന്‌ വടകര ഇലക്‌ട്രിക്കൽ എക്സിക്യൂട്ടീവ്‌ എൻജിനീയർ അറിയിച്ചു.


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
കുന്ദമംഗലം: മിൽമ മലബാർ മേഖലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം നിലവിൽ വന്നു. പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കാൻ കഴിയാത്തതിനെ തുടർന്നാണ്‌ മലബാർ മേഖലയിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം വന്നത്‌. കഴിഞ്ഞ ഭരണസമിതിയുടെ കാലാവധി 26-ന്‌ അവസാനിച്ചു. സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട്‌ കോടതിയിൽ കേസ്‌ നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ്‌ നടപടിക്രമങ്ങൾ തുടങ്ങാനായില്ല.ആദ്യമായിട്ടാണ്‌ മേഖലാ യൂണിയനിൽ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഭരണം വരുന്നത്‌. മിൽമയുടെ സംസ്ഥാനഫെഡറേഷൻ മാനേജിങ്‌ ഡയറക്ടറായ പാട്ടിയിൽ സുയോഗ്‌ സുഭാഷ്‌ റാവുവാണ്‌ അഡ്‌മിനിസ്‌ട്രേറ്റർ. ഇദ്ദേഹം വ്യാഴാഴ്ച ഓഫീസിലെത്തി ചുമതലയേറ്റു.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
കോഴിക്കോട്:നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുന്നു. രാമനാട്ടുകര, തൊണ്ടയാട് മേല്‍പ്പാലങ്ങള്‍ നാടിന് സമര്‍പ്പിച്ചു. ഇരു പാലങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പാതാവികസനത്തില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 46 കോടി രൂപ ചെലവിലാണ് തൊണ്ടയാട് മേല്‍പ്പാലം നിര്‍മിച്ചത്. 51 കോടി രൂപ വകയിരുത്തിയിരുന്നുവെങ്കിലും കരാറുകാരായ ഊരാലുങ്കല്‍ ലേബര്‍ സൊസൈറ്റി അഞ്ച് കോടി രൂപ പൊതുമരാമത്ത് വകുപ്പിന് തിരിച്ച് നല്‍കി.74 കോടി രൂപ അനുവദിച്ച രാമനാട്ടുകര മേല്‍പ്പാലം 63 കോടി രൂപയ്ക്കും പൂര്‍ത്തിയാക്കി. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ പുനര്‍നിര്‍മിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. പരിസ്ഥിതി സൗഹാദ്ദ രീതിയിലാകും പുനര്‍നിര്‍മാണം.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...നരിക്കുനി: അങ്ങാടിയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി അനുവദിച്ച റിങ് റോഡ് പദ്ധതി നടപ്പാക്കാൻ കാരാട്ട് റസാഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. സ്ഥലം വിട്ടുനൽകാൻ സന്നദ്ധരാവാത്തവരിൽനിന്ന്‌ സ്ഥലം ഏറ്റെടുക്കാനും തീരുമാനിച്ചു. ജില്ലാ-ബ്ലോക്ക് ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളുടെയും രാഷ്ട്രീയപ്പാർട്ടികളുടെയും വ്യാപാരമേഖലാ പ്രതിനിധികളുടെയും സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ളവരുടെയും യോഗത്തിലാണ് തീരുമാനം.പദ്ധതിമൂലം സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്ന ഏതാനുംപേർ തങ്ങൾക്കുണ്ടാകുന്ന നഷ്ടം വിശദീകരിച്ചു. സ്ഥലം നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരമായി പൊതു മാർക്കറ്റിലെ വില നൽകണമെന്നും റോഡിന്റെ വീതി എട്ടുമീറ്ററാക്കണമെന്നും ഒരാളുടെ സ്ഥലംമാത്രം എടുക്കുന്ന തീരുമാനമുണ്ടാകരുതെന്നും ഇവർ ആവശ്യപ്പെട്ടു.

പ്രധാന റോഡിൽനിന്നും കയറുന്ന തുടക്കഭാഗത്തെ വീതി 24 മീറ്ററും റോഡ് 15 മീറ്ററിലുമാണ് നിർമിക്കുക. 2009-ൽ അനുവദിക്കപ്പെട്ട പദ്ധതിയുടെ രൂപരേഖയും മറ്റും മാറ്റുക ഇപ്പോഴത്തെ സാഹചര്യത്തിൽ സാധ്യമല്ലെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ വിശദീകരിച്ചു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...വയലിലൂടെ കടന്നുപോകുന്ന റോഡ് ഉയർത്തിയാണ് നിർമിക്കുക. ഇതിൽ അടിഭാഗം 15 മീറ്ററാണെങ്കിലും ടാറിങ്‌ ഏഴുമീറ്ററും ഇരുവശവുമായി ഒന്നരമീറ്റർവീതം നടപ്പാതയ്ക്കും മറ്റുമായി മാറ്റിയിടും. ദീർഘകാല പദ്ധതിയായതുകൊണ്ട് വീതികുറയ്ക്കുന്നത് സാധ്യമാവില്ല. നാല് റീച്ചുകളിലായി കിടക്കുന്നതാണ് റിങ്‌ റോഡിന്റെ സ്ഥലം. ഇതിൽ ചാലിയേക്കരത്താഴത്തുനിന്നും കുമാരസ്വാമി റോഡുമായും കുമാരസ്വാമി റോഡിൽനിന്ന്‌ തുടങ്ങി ബൈത്തുൽ ഇസ്സയ്ക്കുസമീപം അവസാനിക്കുന്നരീതിയിലും രണ്ട് റീച്ചുകളിലെ റോഡാണ് ബൈപ്പാസായി ആദ്യഘട്ടത്തിൽ നിർമിക്കുക. പിന്നീട് ഇവ ബന്ധിപ്പിച്ച് റിങ്‌ റോഡാക്കി മാറ്റും. 2009-ലാണ് പദ്ധതിക്ക് സർക്കാർ ഒൻപതരക്കോടി നീക്കിവെച്ചത്. സ്ഥലമുടമകളിൽ ചിലർ സ്ഥലം വിട്ടുനൽകാൻ തയ്യാറാവാത്തിനെത്തുടർന്നാണ് പദ്ധതി നീണ്ടുപോയത്.ക​രി​പ്പൂ​ർ: നാ​ലു​വ​ർ​ഷ​ത്തി​ന്​ ശേ​ഷം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ വീ​ണ്ടും ഹ​ജ്ജ്​ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്നു. ​ക​രി​പ്പൂ​ർ, നെ​ടു​മ്പാ​ശ്ശേ​രി എ​ന്നി​വ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 21 കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ 2019 മു​ത​ൽ ഹ​ജ്ജ്​ സ​ർ​വി​സു​ക​ൾ ന​ട​ത്താ​ൻ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. ജ​നു​വ​രി 16 വ​രെ​യാ​ണ്​ ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം. ഇ​ന്ത്യ​യി​ലെ​യും സൗ​ദി​യി​ലെ​യും വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കാ​ണ്​ ടെ​ൻ​ഡ​റി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ സാ​ധി​ക്കു​ക. റ​ൺ​വേ ന​വീ​ക​ര​ണ​ത്തി​​െൻറ പേ​രി​ൽ 2015 മു​ത​ൽ ​െകാ​ച്ചി​യി​േ​ല​ക്ക്​ മാ​റ്റി​യ ഹ​ജ്ജ്​ സ​ർ​വി​സു​ക​ളാ​ണ്​ തി​രി​ച്ചെ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഇ​ക്കു​റി ര​ണ്ട്​ ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ്​ ഹ​ജ്ജ്​ സ​ർ​വി​സ്. കേ​ര​ളം, ല​ക്ഷ​ദ്വീ​പ്, മാ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 12,000ത്തോ​ളം തീ​ർ​ഥാ​ട​ക​െ​ര​യാ​ണ്​ സം​സ്ഥാ​ന​ത്തു​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​ൽ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ 9,600 തീ​ർ​ഥാ​ട​ക​രും നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ 2,400 തീ​ർ​ഥാ​ട​ക​രു​മാ​ണ്​ പു​റ​പ്പെ​ടു​ക.ജൂ​ലൈ നാ​ല്​ മു​ത​ൽ 20 വ​രെ​യു​ള്ള ആ​ദ്യ​ഘ​ട്ട​ത്തി​ലാ​ണ്​ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള സ​ർ​വി​സ്. ​നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന​വ​ർ മ​ദീ​ന​യി​ലേ​ക്കും തി​രി​ച്ച്​ ജി​ദ്ദ​യി​ൽ​നി​ന്നു​മാ​ണ്​ യാ​ത്ര തി​രി​ക്കു​ക. ആ​ഗ​സ്​​റ്റ്​ 16 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 14 വ​രെ​യാ​ണ്​ നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​വ​ർ തി​രി​ച്ചെ​ത്തു​ക. ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ജൂ​ലൈ 21 മു​ത​ൽ ആ​ഗ​സ്​​റ്റ്​ ​അ​ഞ്ചു​വ​രെ​യു​ള്ള ര​ണ്ടാം​ഘ​ട്ട​ത്തി​ലാ​ണ്​ സ​ർ​വി​സ്. ആ​ഗ​സ്​​റ്റ്​ 26 മു​ത​ൽ സെ​പ്​​റ്റം​ബ​ർ 14 വ​രെ​യാ​ണ്​ ക​രി​പ്പൂ​രി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട​വ​ർ തി​രി​ച്ചെ​ത്തു​ക.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...ക​രി​പ്പൂ​രി​ൽ​നി​ന്ന്​ ജി​ദ്ദ​യി​ലേ​ക്കാ​ണ്​ തീ​ർ​ഥാ​ട​ക​ർ യാ​ത്ര തി​രി​ക്കു​ക. മ​ദീ​ന​യി​ൽ​നി​ന്നാ​ണ്​ തി​രി​ച്ചെ​ത്തു​ക.  കൊ​ച്ചി​യി​ൽ​നി​ന്ന്​ കോ​ഡ്​ ഇ​യി​ലെ ബി 747-400, ​ബി 777-300 ഇ.​ആ​ർ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും ക​രി​പ്പൂ​രി​ൽ​നി​ന്ന്​ കോ​ഡ്​ ഡി​യി​ലെ ​ബി 767, ​കോ​ഡ്​ ഇ​യി​ലെ എ 330-300, ​ബി 777-200 ഇ.​ആ​ർ വിമാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചും സ​ർ​വി​സ്​ ന​ട​ത്താ​നാ​ണ്​ ടെൻ​ഡ​ർ.കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തൊണ്ടയാട്ടും രാമനാട്ടുകരയിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച രണ്ട് മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിസംബര്‍ 28 ന് രാവിലെ 10 മണിക്കും 11.30 നുമായി രണ്ട് പ്രത്യേക ചടങ്ങുകളില്‍ വെച്ച് നാടിന് സമര്‍പ്പിക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, ടി.പി.രാമകൃഷ്ണന്‍ എം.എല്‍.മാരായ ഡോ. എം.കെ. മുനീര്‍, എ.പ്രദീപ്കുമാര്‍, പുരുഷന്‍ കടലുണ്ടി, കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിക്കും. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പൊതുമരാമത്ത് വകുപ്പ് നടത്തിയ അശ്രാന്ത പ്രവര്‍ത്തനങ്ങളുടെ ഫലമായിട്ടാണ് ഈ രണ്ട് മേല്‍പ്പാലങ്ങളും ഇപ്പോള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുള്ളത്.നാല്പത്തയ്യാരിത്തോളം വാഹനങ്ങള്‍ ഒരു ദിവസം കടന്ന് പോകുന്നിടത്താണ് തൊണ്ടയാട് മേല്‍പ്പാലം. ദേശീയപാതയുടെ നിര്‍ദ്ദിഷ്ട 6 വരികളില്‍ നേര്‍പകുതി ഈ മേല്‍പ്പാലത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ പണം മുടക്കി സാക്ഷാത്കരിച്ചിരിക്കുകയാണ്. തുടര്‍ന്ന് ദേശീയപാത അതോറിറ്റി മൂന്ന് വരികളുള്ള മറ്റൊരു മേല്‍പ്പാലം ഇവിടെ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്നതാണ്. 51 കോടി രൂപയാണ് തൊണ്ടയാട് മേല്‍പ്പാലത്തിന്റെ ചെലവ്. ചെലവ് പൂര്‍ണ്ണമായും കേരള സര്‍ക്കാര്‍ വഹിച്ചു. ഡിസൈനും നിര്‍വ്വഹണവും എല്ലാം സംസ്ഥാന പൊതുമരാമത്ത് തന്നെയാണ് നിര്‍വ്വഹിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് നിര്‍മ്മാണം നടത്തിയത്. നിര്‍മ്മാണം പൂര്‍ണ്ണമായും പിണറായി സര്‍ക്കാരിന്റെ കാലത്താണ് നടന്നത്. എന്നാല്‍ 2016 മാര്‍ച്ച് നാലിന് പ്രവര്‍ത്തി ആരംഭിച്ചിരുന്നു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...തെരഞ്ഞെടുപ്പ് വന്നതിനാല്‍ നടന്നില്ല. മെയ് മാസം കഴിഞ്ഞാണ് യഥാര്‍ത്ഥ നിര്‍മ്മാണം ആരംഭിച്ചത്. പാലത്തിന്റെ നീളം 475 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡ് 550 മീറ്റര്‍. ഇരുഭാഗത്തും സര്‍വ്വീസ് റോഡുകള്‍. 84 പൈലുകള്‍ 17 തൂണുകള്‍ 18 സ്പാനുകള്‍ ആകെ 15578 ക്യൂബിക് മീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു. ഈ പാലത്തിന് ഇന്ത്യന്‍ കോണ്‍ക്രീറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2018 ലെ മികച്ച കോണ്‍ക്രീറ്റ് നിര്‍മ്മതിക്കുള്ള അവാര്‍ഡ് ലഭിച്ചു. രാവും പകലും അശ്രാന്തപരിശ്രമം നടത്തിയാണ് തൊണ്ടയാട് മേല്‍പ്പാലം പൊതുമരാമത്ത് വകുപ്പ് സാത്ക്ഷാത്കരിച്ചിരിക്കുന്നത്. കോഴിക്കോട് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലാണ് അതിമനോഹരമായി തൊണ്ടയാട്ട് രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാമനാട്ടുകര മേല്‍പ്പാലത്തിന് 75 കോടി രൂപയാണ് ചെലവ്.

രണ്ട് മേല്‍പ്പാലങ്ങള്‍ക്കുമായി 127 കോടി രൂപയാണ് ആകെ ചെലവ്. 45000 വാഹനങ്ങളാണ് പ്രതിദിനം ഈ മേല്‍പ്പാലങ്ങളില്‍ കൂടി കടന്ന് പോകേണ്ടത്. കേഴിക്കോട് ദേശീയപാത 66 ലെ കോഴിക്കോട് ബൈപ്പാസിലെ ഗതാഗതത്തിരക്ക് ഈ മേല്‍പ്പാലങ്ങള്‍ വഴി ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. രാമനാട്ടുകര പാലത്തിന് 6 സ്പാനുകളാണ് ഉള്ളത്. ദേശീയപാത അതോറിറ്റി കൂടി രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നതോടുകൂടി ആറ് വരിപ്പാത ഇവിടെ യാഥാര്‍ത്ഥ്യമാവും. 2016 ഫെബ്രുവരിയില്‍ ഭരണാനുമതി കിട്ടിയെങ്കിലും രാമനാട്ടുകര മേല്‍പ്പാലത്തിന്റെ പണി തുടങ്ങിയത് പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്. ഇതിന്റെ ഡിസൈനും നിര്‍വ്വഹണവും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിര്‍വ്വഹിച്ചത്. ഈ പ്രവൃത്തിയും ചെയ്യുന്നത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ്. ഈ മേല്‍പ്പാലത്തിന്റെ നീളം 440 മീറ്ററും വീതി 11 മീറ്ററുമാണ്. അപ്രോച്ച് റോഡുകളും സര്‍വ്വീസ് റോഡുകളും നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് കോണ്‍ക്രീറ്റ് പാലങ്ങളുണ്ട്.

യൂറ്റിലിറ്റി ഡക്ട് അടക്കമുള്ള ആധുനീക രീതികള്‍ അവലംബിച്ചിട്ടുണ്ട്. ആകെ ഉപയോഗിച്ച കോണ്‍ക്രീറ്റ് 20266 ക്യൂബിക് മീറ്ററാണ്. 70 പൈലുകള്‍, 13 തൂണുകള്‍, 14 സ്പാനുകള്‍ എന്നിവയുണ്ട്. എഞ്ചിനീയര്‍മാരായ മുഹമ്മദ് ബഷീര്‍, ഇ.കെ.ഹൈദ്രു, സിന്ധു, കെ.പി. ചന്ദ്രന്‍, ബൈജു, തുഷാര, രമ്യ, വിനയന്‍, മുഹമ്മദ് ഷഫീഖ്, ഹിമ, നുറൂദ്ദീന്‍, ഹാരീഷ്, സതീഷ്‌കുമാര്‍ എന്നിവരും ഇതിന്റെ നിര്‍മ്മാണത്തില്‍ ആത്മാര്‍ത്ഥമായി പങ്കു വഹിച്ചിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്ന രണ്ടാമത്തെയും മൂന്നാമത്തെയും മേല്‍പ്പാലങ്ങളാണിവ.

കൂടാതെ നഗര റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി ആറ് റോഡുകള്‍ മുഖ്യമന്ത്രി തന്നെ നാടിന് സമര്‍പ്പിച്ചിരുന്നു. അവ ചെയ്തതും ഊരാളുങ്കലാണ്. പുതിയ കാലം പുതിയ വികസനം എന്ന ലക്ഷ്യം മുന്നില്‍ നിര്‍ത്തി പൊതുമരാമത്ത് വകുപ്പ് നടത്തുന്ന നവകേരളത്തിനായുള്ള അടിസ്ഥാനസൗകര്യ വികസനത്തില്‍ രാമനാട്ടുകര, തൊണ്ടയാട് മേല്‍പ്പാലങ്ങള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. താമസിയാതെ തന്നെ കൊല്ലം, ആലപ്പുഴ ബൈപ്പാസുകളും മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നതാണ്. ഡിസംബര്‍ 28 ന് 10 നും 11.30 നും കോഴിക്കോട്ട് നടക്കുന്ന സമര്‍പ്പണ ചടങ്ങില്‍ എല്ലാ വികസന സ്നേഹികളുടെയും സഹകരണവും സാന്നിദ്ധ്യവും ഉണ്ടാകണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. നാദാപുരം വരിക്കോളിയിൽ ആണ് യുവാവ് പെണ്‍കുട്ടിയെ പറഞ്ഞ് പറ്റിച്ച് പീഡിപ്പിച്ചത്.  സംഭവത്തില്‍ ഗര്‍ഭഛിദ്രം നടത്തിയതിന് ബന്ധുക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.നാദാപുരം സ്വദേശിയായ നൗഷിക്കിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തത്. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ നൗഷിക്ക് നാട് വിട്ടു. ഇതോടെ ഇയാളുടെ ബന്ധുക്കൾ യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കുകയായിരുന്നു. പ്രതിയെ നാട്ടിലെത്തിച്ച് നിയമ നടപടി സ്വീകരിക്കുമെന്ന് നാദാപുരം പൊലീസ് അറിയിച്ചു
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
കോഴിക്കോട്:നവീകരിച്ച  കോഴിക്കോട് സൗത്ത് ബീച്ചില്‍ അനധികൃത പേ പാര്‍ക്കിങിന്റെ പേരില്‍ കൊള്ള. കോര്‍പ്പറേഷന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ അനുമതിയില്ലാതെ  സ്വകാര്യവ്യക്തിയെ  പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ തുറമുഖ വകുപ്പ് ചുമതലപ്പെടുത്തി. അനധികൃത പണപ്പിരിവിനെതിരെ നാട്ടുകാര്‍  സമരം തുടങ്ങി.കേവലം രമണിക്കൂര്‍ കാറ് പാര്‍ക്ക് ചെയ്യണമെങ്കില്‍ 30 രൂപ നല്‍കണം. ഇരുചക്രവാഹനമാണെങ്കില്‍ പത്തുരൂപയും.  തുറമുഖവകുപ്പിന് വന്‍വരുമാനമുണ്ടാക്കുന്ന പദ്ധതിയാണെന്ന് കരുതിയെങ്കില്‍ തെറ്റി.  ഒരുലക്ഷത്തി പതിനായിരം രൂപയ്ക്ക് ഒരുവര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കിയിരിക്കുകയാണ് തുറമുഖവകുപ്പ്. അതായത് ഒരു ദിവസത്തിന്  മുന്നുറ് രൂപ മാത്രമാണ് തുറമുഖവകുപ്പിന് ലഭിക്കുന്നത് ബാക്കി മുഴുവന്‍ കരാറുകാരന്റെ കീശയിലേക്കും. പേ പാര്‍ക്കിങിന് കോര്‍പ്പറേഷന്റെയോ , ജില്ലാഭരണകൂടത്തിന്റെയോ, അനുമതിയില്ല.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...കോര്‍പ്പറേഷന്‍ അനുമതിയില്ലാതെ പേ പാര്‍ക്കിങ്  തുടങ്ങാനാവില്ലെന്നിരിക്കെ വിഷയം കൗണ്‍സിലില്‍ അവതരിപ്പിക്കാനിരിക്കുകയാണ് ജനപ്രതിനിധികള്‍.അതിനിടെ പേ പാര്‍ക്കിങിനെതിരെ നാട്ടുകാര്‍ സമരവും തുടങ്ങി. ബീച്ചില്‍   പാര്‍ക്കിങിന്  പണം പിരിക്കാനുള്ള പദ്ധതിയുടെ തുടക്കമാണ് സൗത്ത് ബീച്ചിലേതെന്നാണ് നാട്ടുകാരുടെ പരാതി.കാഞ്ഞങ്ങാട്: കേരളത്തിലെ പാതയോരങ്ങളിലെ സാധാരണ കാഴ്ചയാണ് കരിമ്പ് ജ്യൂസ്. എന്നാല്‍ ഇത് കുടിക്കുന്നവര്‍ക്ക് വന്‍ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് കണ്ടെത്തല്‍ പുറത്ത്. കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കരിമ്പ് ജ്യൂസിൽ ചേർക്കുന്ന ഐസ് ഭക്ഷ്യയോഗ്യമല്ലാത്തതെന്നു കണ്ടെത്തുകയും കാഞ്ഞങ്ങാട് നഗരസഭാ പരിധിക്കുള്ളിൽ അനധികൃത കരിമ്പ് ജ്യൂസ് വിൽപന നിരോധിക്കുകയും ചെയ്തു.ഭക്ഷ്യയോഗ്യമായ വെള്ളത്തിന്‍റെ പിഎച്ച് മൂല്യം ഏഴാണ്. എന്നാൽ കരിമ്പ് ജ്യൂസിൽ ചേർക്കുന്ന ഐസിന്റെ പിഎച്ച് മൂല്യം നാലെന്നാണു കണ്ടെത്തിയത്. ഇതു ഭക്ഷ്യയോഗ്യമല്ലെന്നു വ്യക്തമായതിനെ തുടർന്നാണു കാഞ്ഞങ്ങാട് നഗരസഭാ ആരോഗ്യ വിഭാഗം വഴിയോര കരിമ്പ് ജ്യൂസ് കച്ചവടം നിരോധിച്ചത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...കാഞ്ഞാങ്ങാട് കഴിഞ്ഞാല്‍ നിരോധനം ഇല്ലെന്നതിനാല്‍ മറ്റുള്ള സ്ഥലങ്ങളില്‍ കരിമ്പ് ജ്യൂസ് വിൽപന വ്യാപകമാണ്. ഇതരസംസ്ഥാന തൊഴിലാളികളാണു കരിമ്പ് ജ്യൂസ് വിൽപന നടത്തുന്നവരിലേറെയും.  അവർ 400 രൂപ കൂലി വാങ്ങുന്ന തൊഴിലാളികൾ മാത്രമാണ്. ഇവർക്കു കരിമ്പും ഐസും എത്തിക്കുന്നതു കരാറുകാരാണ്. പാഴ്‌വസ്തുക്കൾ വിൽക്കുന്ന കടയിൽനിന്നു ശേഖരിക്കുന്ന പഴയ ശീതീകരണ ശാലയിലാണ് ഐസ് സൂക്ഷിക്കുന്നത്.കക്കോടി: നവീകരണത്തിന്റെ ഭാഗമായി കക്കോടി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം വിവിധയിടങ്ങളിലേക്ക് മാറ്റി. ആരോഗ്യകേന്ദ്രം ഹോമിയോ ഡിസ്പെൻസറിയിലും ഒ.പി, ഫാർമസി എന്നിവ ആയുർവേദ ഡിസ്പെൻസറിയിലേക്കുമാണ് മാറ്റിയത്.പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യകേന്ദ്രം ചെന്നൈ അപ്പോളോ ആശുപത്രിയാണ് പുനർനിർമിക്കുന്നത്. കുട്ടികൾക്കുള്ള കുത്തിവെപ്പ് കക്കോടി മുക്കിലെ സബ് സെന്ററിലുമാണ് നടക്കുക. അഞ്ചുകോടി രൂപ ചെലവിൽ ആധുനിക സംവിധാനത്തോടെ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കും.
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...കോഴിക്കോട്: കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി ആധുനിക സംവിധാനങ്ങളടങ്ങിയ പുതിയ ബ്ലോക്ക് നാടിനു സമര്‍പ്പിച്ചു. കെട്ടിടത്തിന്റെ ഉദ്ഘാടനം കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ചെലവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിറ്റിയൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും ഡയരക്ടര്‍ ജനറല്‍ ഡോ. ത്രിലോചന്‍ മോഹപത്ര നിര്‍വഹിച്ചു.കാര്‍ഷിക കീടബാധയെ ചെറുക്കാന്‍ മൂന്നു സാങ്കേതിക വിദ്യകളും ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചു. വിളവെടുപ്പിന് ശേഷമുള്ള ഗുണനിലവാര പരിശോധന, കീടനാശിനികളുടെ അംശം പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാനമായും പുതിയ കെട്ടിടത്തിലെ ലബോറട്ടറിയില്‍ നടക്കുക. കുരുമുളക്, ഇഞ്ചി, മഞ്ഞള്‍, ജാതിക്ക എന്നീ സുഗന്ധവിളകളുടെ പരിശോധന കെട്ടിടത്തില്‍ ഒരുക്കിയ കീടനാശിനി പരിശോധന ലാബില്‍ നടക്കും.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...വിളവെടുത്ത സുഗന്ധവിളയില്‍ അടങ്ങിയിരിക്കുന്ന ജലാംശം, എണ്ണയുടെ അംശം, ഫൈബര്‍, കൊഴുപ്പ്, തുടങ്ങിയ ഗുണങ്ങള്‍ പരിശോധിക്കാനും ശുചീകരണം, ഗ്രേഡിങ്, പൊടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. രണ്ടു കോടി രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്കിന്റെ നിര്‍മാണം നടന്നത്. നൂതനമായ വിവിധ കൃഷി രീതികള്‍ പരിചയപ്പെടുത്തിയവരെ ചടങ്ങില്‍ ആദരിച്ചു. ഡോ.കെ. നിര്‍മല്‍ ബാബു, പ്രൊഫ. ഡോ. കെ.വി പീറ്റര്‍ പങ്കെടുത്തു.


കോഴിക്കോട്: ജില്ലയിൽ നാളെ (തിങ്കളാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

  രാവിലെ 7 മുതൽ ഉച്ച 2 വരെ: കുറുമ്പൊയിൽ, ചല്ലിവയൽ, കാവിൽ, മയ്യന്നൂർ റോഡ്, മേമുണ്ട, മേമുണ്ട മഠം, ആയോളി താഴ, കീഴൽ പള്ളി, കീഴൽമുക്ക്, കീഴൽ സ്കൂൾ, കീഴൽ ലക്ഷംവീട്, അരിക്കോത്ത്, വൈറ്റിലശ്ശേരി റോഡ്, ഗോകുലം, ഫിനിക്സ് വായനശാല, പനയൻ മുക്ക് (പുതിയാപ്പ, റേഡിയോ മാംഗോ, ചെക്ക് പോസ്റ്റ്, കോയാറോഡ് ബീച്ച്, ഭട്ട് റോഡ് ബീച്ച്, പൂഴിയിൽ റോഡ് പരിസരം എന്നിവിടങ്ങയിൽ ഭാഗികമായി)

  രാവിലെ 8 മുതൽ രാവിലെ 11 വരെ:തലപ്പെരുമണ്ണ, പുൽപ്പറമ്പിൽ മുക്ക്, കരുവൻ പൊയിൽ

  രാവിലെ 8 മുതൽ വൈകീട്ട് 3 വരെ: വാവാട് 16, പൂക്കോട്ടിൽ, എരഞ്ഞോണ, പേയക്കണ്ടി  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:കുനിയംകടവ്, കുറ്റിക്കടവ്, ചെട്ടിക്കടവ്, മേലേടത്ത്, തെങ്ങിലക്കടവ്, ചെറൂപ്പ, കുട്ടായി, നൊച്ചിക്കാട്ട് കടവ്, സോളിടെക്, നാദാപുരം ഹോസ്പിറ്റൽ, എക്സൈസ് ഓഫീസ്, കക്കംവള്ളി

  രാവിലെ 8:30 മുതൽ ഉച്ച 12 വരെ:വെള്ളലശ്ശേരി, മൂലത്തോട്, പാറക്കണ്ടി, നായർക്കുഴി, പുൽപറമ്പിൽ, ഏരിമല, ഉരുണിമാക്കൽ

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:കണ്ടോത്ത്പാറ, പി.സി. പാലം, മധുവനം, ആലയാട്, കാക്കൂർ, വാലത്തിൽത്താഴം, ഇയ്യക്കുഴി

  രാവിലെ 9 മുതൽ വൈകീട്ട് 6 വരെ:കോളിക്കൽ, കയ്യൊടിയൻപാറ, വടക്കുപറമ്പ്, പെരുന്തോട്ടുമണ്ണ, തേക്കുംതോട്ടം ടവർ.


  രാവിലെ 10 മുതൽ ഉച്ച 2 വരെ:തീക്കുനി, തൂവ്വമല, പൂമുഖം, അരൂർ അതിർത്തി, ജിലാനി, ഹരിത വയൽ

  രാവിലെ 10 മുതൽ വൈകീട്ട് 3 വരെ:ഒ.ബി. റോഡ്, ഇല്ലത്ത് കോളനി, വൈ.എം.ആർ.സി. പടിഞ്ഞാറ്, ഈസ്റ്റ് പയ്യാനക്കൽ, തളിയാടത്ത്, ശങ്കരവിലാസം, കണ്ടത്ത് രാമൻ റോഡ്
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
വടകര: ബാങ്ക്‌ റോഡ്‌-കുറുന്തോടി റോഡ്‌ പുനരുദ്ധാരണ പ്രവൃത്തികാരണം തിങ്കളാഴ്ച മുതൽ വാഹനഗതാഗതം താത്‌കാലികമായി നിരോധിച്ചു. വലിയ വാഹനങ്ങൾ കുട്ടോത്ത്‌ അട്ടക്കുണ്ട്‌ റോഡ്‌ വഴിയും ചെറിയ വാഹനങ്ങൾ പാലോറമുക്ക്‌ പഴയ കെ.എസ്‌.ഇ.ബി. വഴിയും പോകണമെന്ന്‌ അസി. എക്സിക്യൂട്ടീവ്‌ എൻജിനീയർ അറിയിച്ചു.


കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...
കോഴിക്കോട്: മലയോര ഹൈവേയ്ക്കുവേണ്ടിയുള്ള സ്ഥലം വിട്ടുനൽകുന്ന നരിപ്പറ്റ പഞ്ചായത്തിലെ ഉടമകളുടെ സമ്മതപത്രം കൈമാറി. കാസർകോട്‌ ജില്ലയിലെ നന്ദാരപടവിൽനിന്ന് തുടങ്ങി തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല വരെ നീളുന്ന റോഡാണിത്. സംസ്ഥാന സർക്കാർ കിഫ്‌ബി മുഖേന നടപ്പാക്കുന്ന പദ്ധതിക്ക് പന്ത്രണ്ടുമീറ്ററിലാണ് വീതികൂട്ടുന്നത്. നാദാപുരം മണ്ഡലത്തിൽ വാണിമേൽ പഞ്ചായത്തിലെ പുല്ലുവായ് മുതൽ കാവിലുംപാറ പഞ്ചായത്തിലെ തൊട്ടിൽപ്പാലം വരെയാണ് ഒന്നാംഘട്ടത്തിൽ വികസനം നടക്കുക.28 കിലോമീറ്റർ വരുന്ന റോഡ് ആധുനികരീതിയിൽ നവീകരിക്കുന്നതിന് 89 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഏറ്റവും ആധുനികമായ ഡി.ബി.എം. ആൻഡ്‌ ബി.സി. സാങ്കേതികവിദ്യ ഉപയോഗിച്ച് 10 മീറ്ററിൽ ടാറിങ് നടത്തും. എട്ടോളം ബസ് ബേകളും ആധുനികരീതിയിലുള്ള ബസ് സ്റ്റോപ്പുകളുമുണ്ടാകും. വിലങ്ങാട്-മുടിക്കൽപാലം വഴി കൈവേലി-വണ്ണാത്തിപൊയിൽ- കായക്കൊടി-പാലോളി-തൊട്ടിൽപാലം -കോതോട്-മുള്ളൻകുന്ന്-ചെമ്പനോട വഴിയാണ് കാസർകോടുനിന്ന് തുടങ്ങി വയനാട്ടിലൂടെ വരുന്ന റോഡ് തിരുവനന്തപുരത്തേക്ക്‌ കടന്നുപോകുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...തൊട്ടിൽപാലം മുതൽ ചെമ്പനോട വരെയുള്ള റോഡിന്റെ വികസനം രണ്ടാംഘട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ടെൻഡർ നടപടി പൂർത്തീകരിച്ച് പ്രവൃത്തി ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഇ.കെ. വിജയൻ എം.എൽ.എ. അറിയിച്ചു. നരിപ്പറ്റ പഞ്ചായത്തിലെ 202 സ്ഥലമുടമകൾ ഒപ്പിട്ട സമ്മതപത്രം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.കെ. നാരായണി ഇ.കെ. വിജയൻ എം.എൽ.എ.യ്ക്ക് കൈമാറി.


കൊയിലാണ്ടി: കോരപ്പുഴ പാലം പൊളിച്ചു തുടങ്ങിയതോടെ യാത്രക്കാരുടെ ദുരിതം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ആരംഭിക്കുന്ന സര്‍വിസ് ബോട്ട് കോരപ്പുഴയിലെത്തി.ദീര്‍ഘദൂര ബസുകള്‍ വെങ്ങളം ബൈപാസ് വഴി പോകുതോടെ ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ഏറെ പ്രയാസം ഉണ്ടാകുമെന്നതിനാലാണു സൗജന്യ ബോട്ട് സര്‍വിസ് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ പുഴയില്‍ ചളിയുള്ളതിനാല്‍ ഇതുവരെ ബോട്ട് സര്‍വിസ് നടത്താന്‍ കഴിഞ്ഞിട്ടില്ല. ബോട്ട് ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...കോഴിക്കോട്: തോന്നിയ പോലെ പ്രഖ്യാപിക്കുന്ന ഹര്‍ത്താല്‍ ദിനത്തില്‍ ഇനി ജനം വലയേണ്ട. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറക്കാനും ബസ്, ലോറി ഗതാഗതം പതിവുപോലെ നടത്താനും കോഴിക്കോട്ട് ചേര്‍ന്ന ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മയില്‍ തീരുമാനം. എന്നാല്‍ ദേശീയ പൊതുപണിമുടക്കുകളില്‍ എന്തു നിലപാട് എടുക്കുമെന്ന് തീരുമാനിച്ചിട്ടില്ല. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ടി. നസിറുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 32 സംഘടനകളുടെ യോഗത്തിലാണ് തീരുമാനം. 2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും.ഹര്‍ത്താലിന് ഇനി കടകള്‍ അടയ്ക്കില്ലെന്നും പൊതു വാഹനങ്ങള്‍ ഓടുമെന്നും ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ ജില്ലകള്‍ തോറും നടത്തുന്ന കണ്‍വന്‍ഷനുകളില്‍ പ്രഖ്യാപിക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സംഘടനകള്‍ എന്നിവരെയും കണ്‍വന്‍ഷനുകളില്‍ പങ്കെടുപ്പിക്കും. യോഗ തീരുമാനം എല്ലാ രാഷ്ട്രീയപാര്‍ട്ടി നേതാക്കളെ അറിയിക്കുകയും അവരുമായി ചര്‍ച്ച നടത്തുകയും ചെയ്യും. ജനങ്ങളെ മണ്ടന്‍മാരാക്കുന്ന ഹര്‍ത്താലിനെതിരേ മേലില്‍ സഹകരിക്കേണ്ടതില്ലെന്ന അഭിപ്രായത്തോട് വ്യാപാരികളും കൈകോര്‍ക്കുകയായിരുന്നു.

ഹര്‍ത്താല്‍ സമരമുറ ഉപേക്ഷിക്കുന്നതിന് വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കേരള റിജീയന്‍, എയര്‍റെയില്‍റോഡ്‌വാട്ടര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍, ഉപഭോക്തൃ വിദ്യാഭ്യാസ സമിതി എന്നീ സംഘടനകളുടെ അടിയന്തര സംയുക്ത യോഗം തീരുമാനിച്ചിരുന്നു. ഒരു ദിവസത്തെ ഹര്‍ത്താലില്‍ സംസ്ഥാനത്തിന് ഏകദേശം ആയിരം കോടി രൂപയുടെ സാമ്പത്തിക നഷ്ടത്തിന് പുറമെ അനേകം മനുഷ്യവിഭവ ശേഷിയും നഷ്ടപ്പെടുന്നതായി യോഗം വിലയിരുത്തി.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...അനാവശ്യ ഹര്‍ത്താലുകളില്‍ വ്യാപാരികള്‍ക്ക് വേണ്ടരീതിയിലുള്ള പരിരക്ഷയും സംരക്ഷണവും നല്‍കണമെന്ന് യോഗം ആവശ്യപ്പെട്ടു. മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപനങ്ങളില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും ബന്ധപ്പെട്ടവരും പിന്മാറണമെന്നും അനാവശ്യ ഹര്‍ത്താലുകള്‍ നിയമം മൂലം നിരോധിക്കണമെന്നും കണ്ണൂരില്‍ ചേര്‍ന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭ്യര്‍ഥിച്ചിരുന്നു. ഹര്‍ത്താല്‍ ജനവിരുദ്ധ സമരം ഉപേക്ഷിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യാ റെയില്‍ യൂസേഴ്‌സ് അസോസിയേഷന്‍ കേരള റീജിയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന വിവിധ സംഘടനകളുടെ സംയുക്ത സെക്രട്ടറിയേറ്റും ഹര്‍ത്താലിനോട് നിസഹകരണം പ്രഖ്യാപിച്ചു. ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് മിഠായിത്തെരുവിലെ വ്യാപാരികളാണ്. പിന്നീട് പലയിടത്തും ഹര്‍ത്താലിനെതിരേ വിവിധ കൂട്ടായ്മകള്‍ രംഗത്തുവരികയായിരുന്നു.

ഇന്നലെ എരഞ്ഞിപ്പാലത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി രൂപപ്പെട്ട ഗർത്തം

കോഴിക്കോട്: നഗരത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി റോഡ് തകരുന്നത് തുടർകഥയാവുന്നു. എരഞ്ഞിപ്പാലത്ത് കുടിവെള്ള വിതരണ പൈപ്പ് പൊട്ടി. എരഞ്ഞിപ്പാലം ജംഗ്ഷനിലെ 30 മീറ്റര്‍ റോഡ് തകര്‍ന്നു. നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം മുടങ്ങി. ജലവിതരണം പുനസ്ഥാപിക്കാന്‍ രണ്ട് ദിവസത്തിലധികം എടുക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്. നഗരത്തില്‍ ഗതാഗതകുരുക്കും രൂക്ഷമായി. ദിവസങ്ങള്ക്ക് മുന്‍പ് ഇതിനു ഇരുനൂറു മീറ്റര്‍ മാറി സമാനമായി പൈപ്പ് പൊട്ടി ലക്ഷകണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴായിരുന്നു. അന്ന് ഒരു ദിവസം മുഴുവന്‍ എടുത്ത് ജെസിബി ഉപയോഗിച്ച് റോഡ് വെട്ടിപൊളിച്ചാണ്  പൊട്ടിയ പൈപ്പ് മാറ്റിയത്.ഇന്ന് പുലര്‍ച്ചെയാണ് മലാപറമ്പില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് എരഞ്ഞിപ്പാലം ജംഗ്ഷനില്‍ പൊട്ടിയത്. വെള്ളം കുത്തിയൊലിച്ചതോടെ ദേശീയപാതയില്‍ എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിനോട് ചേര്‍ന്ന് 30 മീറ്ററിലധികം റോഡ് തകര്‍ന്നു. 60 വര്‍ഷം പഴക്കമുള്ള പൈപ്പാണ് പൊട്ടിയത്. റോഡ് പൊളിച്ച് പൈപ്പ് പൊട്ടിയ ഭാഗം കണ്ടെത്തിയാല്‍ മാത്രമേ അറ്റകുറ്റപണികള്‍ ആരംഭിക്കൂ. ഇതിനായി രണ്ട് ദിവസത്തിലധികം എടുക്കുമെന്നാണ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നത്.

മാവൂര്‍ റോഡ്, നടക്കാവ്, ജാഫര്‍ഖാന്‍കോളനി, ബീച്ച്, വെസ്റ്റ് ഹില്‍ തുടങ്ങി വിവിധ ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ബീച്ച് ജനറല്‍ ആശുപത്രിയുള്‍പ്പെടെ വിവിധ ആശുപത്രികളേയും ഇത് ബാധിക്കും. പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലും വെള്ളം കയറിയിരുന്നു. വിവിധ ടെലകോം കമ്പനികളുടെ കേബിളുകളും ഇതുവഴി കടന്ന് പോകുന്നുണ്ട്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...സമീപത്തെ ഹൈമാസ്റ്റ് ലൈറ്റ് പോലും ഏത് നിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്.  ട്രാഫിക് അസി.കമീഷണര്‍ പി.കെ.രാജുവിന്റെ നേതൃത്വത്തില്‍ തകര്‍ന്ന റോഡ് ഭാഗം  ട്രാഫിക് കോണ്‍ കെട്ടിതിരിച്ചാണ് ഇതുവഴിയുള്ള ഗതാഗതം  പോലീസ് പുനഃസ്ഥാപിച്ചത്.  വെള്ളത്തിന്റെ സമ്മര്‍ദം ഏറിയതാണ് മൂന്നിടത്ത് ലീക്കുണ്ടാകാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രാവിലെ എട്ടോടെ താല്‍കാലികമായി ചോര്‍ച്ച അടച്ചിട്ടുണ്ട്.

Perambra Bus Stand


പേരാമ്പ്ര: പേരാമ്പ്രയിലേക്കുള്ള ബസിൽ കയറിയാൽ ഇപ്പോൾ യാത്രക്കാർ പേഴ്‌സും മൊബൈൽ ഫോണും പോക്കറ്റിൽ തന്നെയുണ്ടോയെന്ന് ഇടയ്ക്കിടെ തപ്പിനോക്കുകയാണ്. കണ്ണുതെറ്റിയാൽ ഇവയെല്ലാം മോഷ്ടിച്ചെടുക്കുന്ന വിരുതൻമാർ ഈ മേഖലയിൽ തമ്പടിച്ചതോടെയാണിത്. അടുത്തിടെയായി ഒട്ടേേറ മോഷണങ്ങളാണ് ബസുകളിലും പേരാമ്പ്ര ബസ്‌സ്റ്റാൻഡിലുമായി നടന്നത്.രണ്ട് തമിഴ്‌നാട് സ്വദേശിനികളെ പോലീസ് പിടികൂടിയിരുന്നെങ്കിലും മോഷണം തുടരുകയാണ്. പേരാമ്പ്ര ബസ്‌സ്റ്റാൻഡിൽ നിർത്തിയ ബസിൽനിന്ന് കുഞ്ഞിന്റെ ബ്രേസ് ലെറ്റ് പൊട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് 13-ന് മധുരമീനാക്ഷി ക്ഷേത്രത്തിന് സമീപം വിദ്യയെ (18) പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. മന്ദങ്കാവ് സ്വദേശി സുറുമിയുടെ മകളുടെ കൈയിലുണ്ടായിരുന്ന സ്വർണ ബ്രേസ് ലെറ്റാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടന്നത്. വലിയ സംഘംതന്നെ മോഷണത്തിന് പിന്നിലുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അറസ്റ്റിലായ ഒരു സ്ത്രീയെ ജാമ്യത്തിലിറക്കാൻ എറണാകുളത്തുനിന്നാണ് അഭിഭാഷകനെത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. പിടിയിലായാൽ പെട്ടെന്ന് വേഷം മാറി രക്ഷപ്പെടാൻ ഒന്നിൽ കൂടുതൽ വസ്ത്രങ്ങൾ ധരിച്ചാണ് മോഷ്ടിക്കാൻ സ്ത്രീകൾ എത്തുന്നത്.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...ഏറ്റവും ഒടുവിലായി കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാർക്കാണ് പണവും ഫോണും നഷ്ടമായത്. കൂരാച്ചുണ്ട് സ്വദേശി ജിലു വി. ജോണിന്റെയും മറ്റൊരു കോളേജ് വിദ്യാർഥിനിയുടെയും സ്മാർട്ട് ഫോണുകളാണ് നഷ്ടപ്പെട്ടത്. കോഴിക്കോട്ടുനിന്ന് പേരാമ്പ്രയ്ക്ക് കെ.എസ്.ആർ.ടി.സി. ബസിൽ യാത്രചെയ്ത പട്ടാണിപ്പാറയിലെ രവീണയുടെ ബാഗിൽ നിന്ന് അയ്യായിരം രൂപയും നഷ്ടമായി.

16-ന് നാലുപേരുടെ മൊബൈൽ ഫോണും പേഴ്‌സും മോഷണം പോയിരുന്നു. കുറ്റ്യാടിയിലെ നിസ്‌ലയുടെ സ്മാർട്ട്‌ ഫോൺ പേരാമ്പ്രയിൽ നിന്ന് ബസിൽ കയറുമ്പോഴാണ് നഷ്ടമായത്. കല്ലോട്ടെ സഫിയയുടെ പേഴ്‌സും 1500 രൂപയും എ.ടി.എം. കാർഡും നഷ്ടമായി. കൂരാച്ചുണ്ടിലേക്ക് ബസിൽ കയറുന്നതിനിടയിലായിരുന്നു മോഷണം. 17-നും ബസിൽ കയറുന്നതിനിടെ രണ്ട് യാത്രക്കാരുടെ സ്മാർട്ട് ഫോൺ നഷ്ടമായി. വടകര സ്വദേശി ഹർഷിനയുടെയും മറ്റൊരു യാത്രക്കാരിയുടെയും ഫോണുകളാണ് മോഷണം പോയത്.കോഴിക്കോട്: സംസ്ഥാന സീനിയർ സൂപ്പർ വോളിബോൾ ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ 29 വരെ കുന്ദമംഗലത്ത് നടക്കും. ജനുവരി രണ്ടിന് ചെന്നൈയിൽ നടക്കുന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നത് ഈ ചാമ്പ്യൻഷിപ്പിൽനിന്നാണ്.കുന്ദമംഗലത്ത് സാൻഡോസ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിൽ ആറു വീതം പുരുഷ, വനിതാ ടീമുകൾ പങ്കെടുക്കും. കേരളത്തിലെ മൂന്നു സോണുകളിൽനിന്ന് രണ്ടു ടീമുകൾ വീതം സംസ്ഥാനതലത്തിൽ മത്സരിക്കും. കേരള പുരുഷടീമിലെയും വനിതാടീമിലെയും ദേശീയ-അന്തർദേശീയ താരങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ സി. യൂസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു.

കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...5000 പേർക്കിരിക്കാവുന്ന ഗാലറി ഒരുക്കിയിട്ടുണ്ട്. 21-ന് വൈകുന്നേരം 6.30-ന് പി.ടി.എ. റഹിം എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചാമ്പ്യൻഷിപ്പിന്റെ വരുമാനത്തിൽനിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 50 ശതമാനം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് നൽകും. 20 ശതമാനം കുന്ദമംഗലം പഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും 30 ശതമാനം സാൻഡോസ് ക്ലബ്ബിന്റെ പരിശീലന ക്യാമ്പിനായും വിനിയോഗിക്കും. പത്രസമ്മേളനത്തിൽ കൺവീനർ എം.കെ. മുഹ്‌സിൻ, പബ്ലിസിറ്റി കൺവീനർ റിഷാദ് കുന്ദമംഗലം എന്നിവരും പങ്കെടുത്തു.


കോഴിക്കോട്: ജില്ലയിൽ നാളെ (ശനിയാഴ്ച്ച) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.


  രാവിലെ 7 മുതൽ രാവിലെ 10 വരെ: ചക്കിട്ടപാറ

  രാവിലെ 7 മുതൽ ഉച്ച 2 വരെ:വില്യാപ്പള്ളി ടൗൺ, കൊളത്തൂർ റോഡ്, തച്ചോളി പീടിക, മൈക്കുളങ്ങര, ചന്ദ്രിക വായനശാല, മുത്താന, കോട്ടമുക്ക്, മീൻകണ്ടി, പള്ളിത്താഴെ, ചെമ്മരത്തൂർ, ആര്യന്നൂർ, സന്തോഷ് മുക്ക്, മേക്കോത്ത്, കപ്പള്ളി

  രാവിലെ 7 മുതൽ വൈകീട്ട് 5 വരെ: കേളോത്ത് വയൽ, ഈങ്ങോറ ചാലിൽ  രാവിലെ 8 മുതൽ വൈകീട്ട് 5 വരെ:അശോകപുരം കോസ്റ്റ് ഗാർഡ് റോഡ്, സെയ്‌ന്റ് വിൻസെന്റ് കോളനി റോഡ്, കൊടമോളിക്കുന്ന്, കാരാട്ടുപൊയിൽ, ചുണ്ടപ്പുറം, പ്രാവിൽ

  രാവിലെ 8:30 മുതൽ ഉച്ച 2:30 വരെ:കോട്ടപ്പള്ളി ടൗൺ, തിരുവന, അമ്മാരപ്പള്ളി, ചുണ്ടക്കൈ, പൈങ്ങോട്ടായി, കോട്ടപ്പാറമല, മാങ്ങോട്, അഞ്ചുമുറി, തണ്ടോട്ടി

  രാവിലെ 8:30 മുതൽ വൈകീട്ട് 6 വരെ:ആയഞ്ചേരി ടൗൺ, എസ്‌.ബി.ടി., സർവീസ് സ്റ്റേഷൻ, വള്ളിയാട് സ്കൂൾ, മൊയിലോത്ത് അമ്പലം, വള്ളിയാട് അവിൽമിൽ, നെല്ലിമുക്ക്, പൊട്ടൻമുക്ക്, ചെട്ടിയാംപറമ്പ്, മങ്ങലാട് അക്വഡേറ്റ്, മക്കൾമുക്ക്, കുറ്റിയാടിപൊയിൽ, പൊക്ലാടത്ത് നട, ശശിമുക്ക്, തറോപ്പൊയിൽ, വാടിയിൽകുന്ന്, പൊയിൽമുക്ക്, നാളോം കോറോൽ

  രാവിലെ 9 മുതൽ ഉച്ച 1 വരെ:ഈസ്റ്റ് ഹിൽ, കേന്ദ്രീയ വിദ്യാലയം, ഓമശ്ശേരി തിരുവമ്പാടി റോഡ്, ശാന്തി ഹോസ്പിറ്റൽ


  രാവിലെ 9 മുതൽ ഉച്ച 2 വരെ:ഏർവാടിമുക്ക്, കത്തിയണക്കാം പാറ, പൂവമ്പായി

  രാവിലെ 9 മുതൽ വൈകീട്ട് 5 വരെ:വാളന്നൂർ, ഓടക്കാളി, കിനാലൂർ എ.എൽ.പി. സ്കൂൾ പരിസരം, സൗഖ്യ ആയുർവേദ ഹോസ്പിറ്റൽ

  രാവിലെ 10 മുതൽ ഉച്ച 1 വരെ:ബിലാത്തിക്കുളം ശിവ ടെംപിൾ, സ്റ്റേഷനറി ഗോഡൗൺ പരിസരം
കോഴിക്കോടു ജില്ലയുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾക്കും വിശേഷങ്ങൾക്കുമായി ഈ പേജ് ലൈക്ക് ചെയ്യൂ...


Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.