നന്തി–ചെങ്ങോട്ടുകാവ് ബൈപാസ്: ജനപ്രതിനിധികളുടെ യോഗം വിളിക്കും
കോഴിക്കോട്:ദേശീയപാത വികസനത്തിന്റെ ഭാഗമായി നന്തി – ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ടു ജനപ്രതിനിധികളുടെ യോഗം വിളിച്ച് കൂട്ടാനും, കൊയിലാണ്ടി, വടകര ഭാഗങ്ങളിലെ സ്‌ഥലമെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.

അഴിയൂർ ബൈപാസിന്റെ ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്നു കലക്ടർ അറിയിച്ചു. ഡിസംബർ 31നു മുൻപ് വടകര, അഴിയൂർ ബൈപാസിന്റെയും വടകര ദേശീയപാതയുടെ മറ്റു ഭാഗങ്ങളുടെയും കൊയിലാണ്ടിയിൽ നന്തി–ചെങ്ങോട്ടുകാവ് ബൈപാസിന്റെയും കൊയിലാണ്ടി ദേശീയപാതയുടെ മറ്റു ഭാഗങ്ങളുടെയും സ്‌ഥലമേറ്റെടുപ്പ് പ്രവൃത്തി 75% പൂർത്തിയാക്കാൻ കർമപദ്ധതിക്ക് രൂപം നൽകി.