തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽപാത(സിൽവർ ലൈൻ)യുടെ ചെലവു പ്രാഥമിക പഠനപ്രകാരം കണക്കാക്കിയ 66,405 കോടി രൂപയിൽ നിന്ന് 10% വരെ കുറയാൻ വഴിയൊരുങ്ങുന്നു. യോജ്യമായ സ്ഥലങ്ങളിൽ റെയിൽവേയുടെ ഉടമസ്ഥതയിലുളള ഭൂമി പാതയ്ക്കായി ഉപയോഗിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകി. ഇതോടെ സ്ഥലമേറ്റെടുപ്പിനുള്ള ചെലവു കുറയും. കഴിഞ്ഞ ദിവസം പൂർത്തിയായ ആകാശസർവേ പ്രകാരം പരമാവധി വീടുകളും ജനവാസ കേന്ദ്രങ്ങളും ഒഴിവാക്കിയാകും അന്തിമ രൂപരേഖ.പാത കടന്നു പോകുന്ന മേഖലയിൽ 600 മീറ്റർ വീതിയിലാണ് ആകാശസർവേ നടത്തിയത്. ഇതിൽ പരമാവധി 25 മീറ്ററാണ് ഏറ്റെടുക്കുക. നിലവിൽ പലയിടത്തും അടയാളങ്ങൾ സ്ഥാപിച്ചിരിക്കുന്നതു സർവേക്കു വേണ്ടിയാണ്. അന്തിമ രൂപരേഖ തയാറായാലേ യഥാർഥ പാതയുടെ ചിത്രം ലഭിക്കൂ.

സർക്കാരും റെയിൽവേയും അംഗീകരിച്ച പ്രാഥമിക രൂപരേഖ പ്രകാരം പാത കടന്നുപോകുന്ന സ്ഥലങ്ങൾ: കൊച്ചുവേളി–കഴക്കൂട്ടം–കണിയാപുരം–മുരുക്കുംപുഴ–കീഴാറ്റിങ്ങൽ–കടുവാപ്പള്ളി–കല്ലമ്പലം–ചാത്തന്നൂർ–കൊല്ലം ബൈപാസ്–കുണ്ടറ–മുളവന–പോരുവഴി–നൂറനാട്–മുളക്കുഴ (ചെങ്ങന്നൂർ)–ഇരവിപേരൂർ–വാകത്താനം–ഇരവിനെല്ലൂർ–കോട്ടയം–ഏറ്റുമാനൂർ–വൈക്കം–പെരുവ–തിരുവാങ്കുളം–കാക്കനാട്–പഴങ്ങനാട്–പൂക്കാട്ടുപടി–നെടുവണ്ണൂർ–നെടുമ്പാശേരി–അങ്കമാലി–കാടുകുറ്റി–കുഴിക്കാട്ടുശേരി–കടുപ്പശേരി–ചേർപ്പ്–തൃശൂർ–പൂങ്കുന്നം–കുന്ദംകുളം–എടപ്പാൾ–തിരുനാവായ–തിരൂർ–താനൂർ–പരപ്പനങ്ങാടി–കോഴിക്കോട്–കൊയിലാണ്ടി–വടകര–മാഹി–കണ്ണൂർ–കാസർകോട്.

ഇനി

ആകാശസർവേ വിവരങ്ങൾക്കു സർവേ ഓഫ് ഇന്ത്യയുടെ അംഗീകാരം.

സർവേയുടെ അടിസ്ഥാനത്തിൽ പ്രായോഗികതാ പഠന റിപ്പോർട്ട് തയാറാക്കൽ.

ഈ റിപ്പോർട്ടിനു കേരള റെയിൽ ഡലവപ്മെന്റ് കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗീകാരം.

സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം

റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരം.

റെയിൽവേ ബോർഡിന്റെ അംഗീകാരം

നിതി ആയോഗിന്റെ അംഗീകാരം

കേന്ദ്ര മന്ത്രിസഭയുടെ ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയുടെ അംഗീകാരം.

കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

(എല്ലാ അംഗീകാരങ്ങൾക്കും കൂടി 1 വർഷം വരെ എന്നാണു കെആർഡിസിഎല്ലിന്റെ നിഗമനം. സംസ്ഥാന സർക്കാരിന്റെയും റെയിൽവേയുടെയും തത്വത്തിലുള്ള അംഗീകാരമുള്ളതിനാൽ സ്ഥലമെടുപ്പ് ഉൾപ്പെടെ നേരത്തേ തുടങ്ങാം)ആകെ ചെലവ് 66405 കോടി

കേന്ദ്ര, സംസ്ഥാന വിഹിതം–7720 കോടി വീതം

നികുതി വിഹിതം–7000 കോടി

ഭൂമി വില (സംസ്ഥാന സർക്കാർ) –8500 കോടി

വിദേശ വായ്പ–34454 കോടി


ഭൂമി ഏറ്റെടുക്കുന്നത്– 20–25 മീറ്റർ വീതി

ആകെ ആവശ്യമുള്ള ഭൂമി– 1220 ഹെക്ടർ (സർക്കാർ ഭൂമി 107 ഹെക്ടർ)

പൊളിക്കേണ്ടിവരുന്ന വീടുകൾ–ഏകദേശം 3000


ആകെ 531.34 കിലോമീറ്റർ

വേഗം മണിക്കൂറിൽ 200 കി.മീ.

യാത്രാനിരക്ക് കിലോമീറ്ററിന് 2.75 രൂപ

പ്രതീക്ഷിക്കുന്ന യാത്രക്കാർ– പ്രതിദിനം 67,740

സ്റ്റേഷനുകൾ

1. കൊച്ചുവേളി

2. കൊല്ലം

3. ചെങ്ങന്നൂർ

4. കോട്ടയം

5. എറണാകുളം

6. തൃശൂർ

7. തിരൂർ

8. കോഴിക്കോട്

9. കണ്ണൂർ

10. കാസർകോട്

പുറമേ 2 സ്റ്റേഷനുകൾക്കിടയിൽ മെമു മാതൃകയിൽ ഫീഡർ സ്റ്റേഷനുകളും ഫീഡർ ട്രെയിനുകളുമുണ്ടാകും.കോഴിക്കോട്: പണിമുടക്ക് ദിവസം കോഴിക്കോട്ടെ, കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി ഭിന്നശേഷിക്കാരായ കുട്ടികൾ. പന്ത്രണ്ടോളം കുട്ടികളാണ് പണിമുടക്കിനെ വേറിട്ട രീതിയിൽ വരവേറ്റത്. റോ‍ഡുകളിൽ ചറപറാ പോകുന്ന ആനവണ്ടികളെ ഒതുക്കത്തിൽ കിട്ടണമെങ്കിൽ പണിമുടക്ക് ദിവസം വരണം. ഇങ്ങനെ വല്ലപ്പോഴും കിട്ടുന്ന അവധി ദിവസത്തിൽ വിശ്രമിക്കാൻ വരുന്ന ആനവണ്ടികളെ കഴുകി വ്യത്തിയാക്കി സുന്ദര കുട്ടപ്പന്മാരാക്കുകയാണ് ഈ കുട്ടികൾ.

കേരളത്തിലെ എല്ലാ ജില്ലകളിലെയും ചെളിയുണ്ടായിരുന്നു ബസില്‍. വെളളവും ബക്കറ്റും ബ്രഷുമായി കുട്ടികള്‍ പതിനഞ്ച് മിനിറ്റ് ആഞ്ഞുപിടിച്ചപ്പോഴേക്കും ബസ്സിന്‍റെ യഥാർത്ഥ നിറം പുറത്തു വന്നു.  ഈ ബസ്സിൻ ഇത്രയും നിറമുണ്ടായിരുന്നോയെന്ന ആശ്ചര്യത്തിലായി പിന്നീട് ജീവനക്കാരും.ആദ്യ വണ്ടി കഴുകി കളം വിട്ടപ്പോഴെക്കും അടുത്ത വണ്ടി റെഡി. ഒട്ടും ആവേശം ചോരാതെ കുട്ടികള്‍ വീണ്ടും പണിതുടര്‍ന്നു. ഇവർക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കളുമെത്തിയിരുന്നു. പണിമുടക്ക് ദിവസം വീട്ടിലിരിക്കുന്നവരോട് ഇവർക്ക് പറയാനുളളത് പണിമുടക്കിനെ എങ്ങനെ ജനോപകാരപ്രദമാക്കാമെന്നതിനെക്കുറിച്ചാണ്. അനുകരിക്കപ്പെടെണ്ട മാതൃകയാണ് ഈ കുട്ടികളെന്നത് തീര്‍ച്ച.


കോഴിക്കോട്: രാമനാട്ടുകര-വെങ്ങളം ബൈപ്പാസ് വികസനത്തിൽനിന്ന് ഇൻകൽ പിന്മാറി. കരാർ ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായ കെ.എം.സി. കൺസ്ട്രക്‌ഷനൊപ്പം പങ്കാളിയായിരുന്നു ഇൻകൽ.കെ.എം.സി.ക്ക് സാമ്പത്തികസഹായവുമായി പുതിയ കമ്പനി എത്തിയിട്ടുണ്ട്. എൽ.ആൻഡ് ടി കമ്പനിയാണ് സാമ്പത്തികസഹായം നൽകുക. ഈ കമ്പനിയുടെ ഉറപ്പുസഹിതം കെ.എം.സി. ദേശീയപാതാ അതോറിറ്റിക്ക് കത്തുനൽകുകയും അവിടെനിന്ന് അംഗീകാരം ലഭിക്കുകയുംചെയ്തു. ഇതിനെ തുടർന്ന് പുതിയ സാമ്പത്തികപാക്കേജ് പത്തിനുള്ളിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പാക്കേജ് പരിശോധിച്ച്, വൈകാതെതന്നെ തുടർനടപടികൾ ഉണ്ടാകും.

ബാങ്ക് ഗാരന്റി മുതൽ സാമ്പത്തികപാക്കേജ് സമർപ്പിക്കുന്നത് വരെയുള്ള കാര്യത്തിൽ കെ.എം.സി. കാലതാമസം വരുത്തിയിരുന്നു. കമ്പനി നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നുവെന്ന ആക്ഷേപം ദേശീയപാതാ അതോറിറ്റിക്ക് നേരത്തെതന്നെ ഉണ്ട്. ഇത്തവണ കമ്പനി സാമ്പത്തികപാക്കേജ് കൃത്യസമയത്ത് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. ബൈപ്പാസിനായി സ്വതന്ത്ര എൻജിനിയറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്.എ. ഇൻഫ്രാസ്ട്രക്ചറിൽ നിന്നുള്ള എൻജിനിയർക്കാണ് ചുമതല. സംസ്ഥാന ദേശീയപാതാ വിഭാഗം ബൈപ്പാസ് വികസനത്തിനുള്ള ഭൂമി ദേശീയപാത അതോറിറ്റിക്ക് ഒരുമാസം മുമ്പ് കൈമാറിയിട്ടുണ്ട്.രാമനാട്ടുകര മുതൽ വെങ്ങളം വരെ 28.4 കിലോ മീറ്ററാണ് ആറുവരിയാക്കുന്നത്. സർവീസ് റോഡ് ഉൾപ്പെടെ 45 മീറ്റർ വീതിയിലായിരിക്കും ആറുവരിപ്പാത. എട്ട് മേൽപ്പാലങ്ങളും നാല് അടിപ്പാതകളും ഉണ്ടെന്ന് മാത്രമല്ല ബൈപ്പാസ്‌തന്നെ രണ്ടിടത്ത് ഭൂഗർഭരീതിയിലാണ് കടന്നുപോവുകയെന്നതും പ്രത്യേകതയാണ്. 2018 ഏപ്രിൽ 18- നാണ് കെ.എം.സി കരാറേറ്റെടുത്തത്. അന്ന് രണ്ടുവർഷത്തിനുള്ളിൽ പണിപൂർത്തിയാക്കുമെന്ന പറഞ്ഞ വികസനമാണ് ഇപ്പോഴും തുടങ്ങാൻപോലും പറ്റാത്ത സ്ഥിതിയിലുള്ളത്.

Kozhikodedistrict.in

{picture#https://1.bp.blogspot.com/-dNCJCm6zia0/Xf8SBmS8TMI/AAAAAAAAHyw/0atIG371lK4XTTMKiNjI_IjJHkmch6m0gCLcBGAsYHQ/s320/kozhikode%2Bdistrict%2Blogo%2BSQ%2BFB.png} Kozhikode District is a district of Kerala state, on the southwest coast of India. The city of Kozhikode, also known as Calicut, is the district headquarters. The district is 38.25% urbanised. It has the district based news and public service website {facebook#https://facebook.com/thekozhikode} {twitter#https://twitter.com/thekozhikode} {instagram#https://www.instagram.com/the_kozhikode} {youtube#https://www.youtube.com/channel/UCqEy4PKEgKPBRFKXcfxq7xw} {telegram#https://t.me/the_kozhikode} {whatsapp#http://api.whatsapp.com/send?phone=916238621667}
Powered by Blogger.