ചുരത്തിൽ വാഹന അപകടം, ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു


 താമരശ്ശേരി: ചുരം ഒന്നാം വളവിനോട് ചേർന്നുണ്ടായ വാഹന അപകടത്തെ തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുകയായിരുന്ന KSRTC ബസ്സിനെ മറികടന്ന കാർ എതിർദിശയിൽ വന്ന മിനിലോറിക്കും ബസ്സിനും ഇടയിൽപ്പെട്ടാണ് അപകടം. മൂന്നു വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു.ആളപായമില്ല. 

വൈകീട്ട് 7.30 ഓടെയായിരുന്നു അപകടം. താമരശ്ശേരി പോലീസും, ചുരം സംരക്ഷണ സമിതി പ്രർത്തകരും ഗതാഗതം നിയന്ത്രിച്ചു.

Post a Comment

0 Comments