ഒമാൻ എയർ കോഴിക്കോടുൾപ്പെടെ വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി


മസ്കറ്റ്:ഒമാൻ എയർ വീണ്ടും സർവീസുകൾ റദ്ദാക്കി. കോഴിക്കോട് ഉൾപ്പെടെ ഇന്ത്യൻ നഗരങ്ങളിലേക്കും മറ്റു സെക്ടറുകളിലേക്കുമുള്ള സർവീസുകളാണ് ഓഗസ്റ്റ് ഏഴുവരെ റദ്ദാക്കിയിരിക്കുന്നത്. ബോയിങ് 737 മാക്സ് വിമാനങ്ങൾ നിരോധിച്ചതിന്റെ അടിസ്ഥാനത്തിൽ ജൂലായ് ഏഴു മുതൽ ഓഗസ്റ്റ് 31 വരെ 877 സർവിസുകൾ റദ്ദാക്കിയതായി ഒമാൻ എയർ അറിയിച്ചു.കോഴിക്കോട്, മുംബൈ, ഹൈദരാബാദ്, ജിദ്ദ, ദുബായ്, ജയ്പുർ, കാഠ്മണ്ഡു, കൊളംബോ, അമ്മാൻ, കുവൈത്ത്, മദീന, ദോഹ, സലാല, റിയാദ്, ഏതൻസ്, ഗോവ, ജയ്പുർ തുടങ്ങിയ സെക്ടറുകളിലേക്കുള്ള വിവിധ സർവിസുകളാണ് റദ്ദാക്കിയത്. എന്നാൽ, റദ്ദാക്കിയിരിക്കുന്ന സർവീസുകളിൽ നേരത്തേ ബുക്കിങ് നടത്തിയവർക്ക് റീ ബുക്കിങ് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്.ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നവർ വെബ്സൈറ്റിലോ കോൾസെന്റർ നമ്പറായ +96824531111 ലോ വിളിച്ച് ഫ്ളൈറ്റ് സ്റ്റാറ്റസ് അറിയണമെന്നും ദേശീയ വിമാന കമ്പനി ആവശ്യപ്പെട്ടു.

Post a Comment

0 Comments