തെരഞ്ഞെടുപ്പ്: 9,10,210 രൂപ കൂടി പിടിച്ചെടുത്തു

 

തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി നിയോഗിച്ച കുന്ദമംഗലം, വടകര സ്റ്റാറ്റിക് സർവൈലൻസ് സ്‌ക്വാഡുകളും, ഫ്‌ളയിങ് സ്‌ക്വാഡുകളും ചൊവ്വാഴ്ച 9,10,210 രൂപ പിടികൂടി കലക്ട്രേറ്റ് സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി. വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്‌ളൈയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷൻ സ്‌ക്വാഡുകൾ ഇതുവരെ 58,93,240 രൂപ പിടിച്ചെടുത്തു.


Post a Comment

0 Comments