ഭാരത്ബന്ദ്: ബേപ്പൂര്‍ തുറമുഖം നിശ്ചലമായി


കോഴിക്കോട്: തുറമുഖതൊഴിലാളികള്‍ ഭാരത്ബന്ദില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ഇന്നലെ ബേപ്പൂര്‍ തുറമുഖത്തെ കയറ്റിറക്ക് ജോലികള്‍ സ്തംഭിച്ചു. ലക്ഷദ്വീപിലേക്ക് പുറപ്പെടേണ്ടിയിരുന്ന 'എം.വി. മിനിക്കോയ്' എന്ന കപ്പലിന്റെ യാത്ര റദ്ദാക്കിയതിനെത്തുടര്‍ന്ന് കടമത്ത്, കല്ലേനി, കവറത്തി എന്നീ ദ്വീപുകളിലേക്കുള്ള യാത്രക്കാര്‍ക്ക് കോഴിക്കോട്ട് തങ്ങേണ്ടിവന്നു. അതേസമയം ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖത്ത് ഭാരത്ബന്ദിന്റെ അലയൊലികളില്ലാതെ പതിവ് പോലെ പ്രവര്‍ത്തിച്ചു. ബേപ്പൂര്‍ തുറമുഖ കാര്യാലയം, ഹാര്‍ബര്‍ എന്‍ജിനീയറിങ് വിങ്, ഹൈഡ്രോഗ്രാഫിക്ക് സര്‍വേ വിങ് എന്നിവിടങ്ങളിലും സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളായ കയര്‍ കോര്‍പ്പറേഷന്‍, സില്‍ക്ക് എന്നിവിടങ്ങളിലും ഹാജര്‍ വളരെ കുറവായിരുന്നു. കേന്ദ്ര സ്ഥാപനങ്ങളായ കോസ്റ്റ്ഗാര്‍ഡ്, നിര്‍ദേശ് എന്നിവ പ്രവര്‍ത്തിച്ചു.

Post a Comment

0 Comments