- രാവിലെ 10 മുതൽ രണ്ട് വരെയാക്കി, മാറ്റം ഈ മാസം 30 വരെ
തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. ഇന്ന് ( ഏപ്രിൽ 21 ) മുതൽ ഈ മാസം 30 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. പ്രവര്‍ത്തി സമയം മാറ്റണമെന്നാവശ്യപ്പെട്ട് ബാങ്ക് യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു.
ബാങ്ക് യൂണിയനുകളുടെ സംയുക്ത സമിതി ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പ്രവൃത്തി ദിവസങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കണമെന്നും, അത്യാവശ്യം ശാഖകൾ മാത്രം തുറക്കാൻ അനുമതി വേണമെന്നും ഇവർ കത്തിൽ ആവശ്യപ്പെട്ടിരുന്നു.
0 Comments