ബീച്ച് ഓപ്പൺ സ്റ്റേജ് പുനർനിർമാണം: പ്രവർത്തനോദ്ഘാടനം 12-ന്


കോഴിക്കോട്: ബീച്ചിൽ പുനർനിർമിക്കുന്ന സ്റ്റേജിന്റെ പ്രവർത്തനോദ്ഘാടനം 12-ന് വൈകീട്ട് 5.30-ന് തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിക്കും.



കോഴിക്കോട് നോർത്ത് അസംബ്ലി നിയോജകമണ്ഡലം വികസനപദ്ധതിയുടെ ഭാഗമായി എ. പ്രദീപ് കുമാർ എം.എൽ.എ.യുടെ ആസ്തിവികസനഫണ്ടിൽനിന്നും 2.50 കോടി രൂപ ചെലവിലാണ് സ്റ്റേജ് നിർമിക്കുന്നത്. എ. പ്രദീപ് കുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും. മേയർ തോട്ടത്തിൽ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.

Post a Comment

0 Comments