കോഴിക്കോട് ജില്ലയിൽ 124 സൗജന്യ വൈഫൈ ഹോട്സ്പോട്ടുകൾ



കോഴിക്കോട്:സംസ്ഥാന സർക്കാർ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന 2000 സൗജന്യ വൈഫൈ ഹോട്സ്പോട്ടുകളിൽ 124 എണ്ണം ജില്ലയിൽ. കോർപറേഷൻ പരിധിയിൽ 46 കേന്ദ്രങ്ങളുണ്ടാകും. സിവിൽ സ്റ്റേഷൻ, മെഡിക്കൽ കോളജ്, കോട്ടപ്പറമ്പ്, ബീച്ച് ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, മാനാ‍ഞ്ചിറ മൈതാനം, ബീച്ച് എന്നിങ്ങനെ പൊതുജനങ്ങൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും വൈഫൈ ഹോട്സ്പോട്ടുകൾ സ്ഥാപിക്കുന്നുണ്ട്.

മുനിസിപ്പാലിറ്റികളിലും പഞ്ചായത്തുകളിലുമായി ജില്ലയുടെ മറ്റുഭാഗങ്ങളിലും ഹോട്സ്പോട്ടുകളുണ്ടാകും. പ്രധാനമായും സർക്കാർ ഓഫിസുകളിലാണ് സൗകര്യമേർപ്പെടുത്തുക. 10 മുതൽ 30 മെഗാബൈറ്റ് വരെയാണു സ്പീഡ്. ബിഎസ്എൻഎലാണ് പദ്ധതിയുടെ കരാറെടുത്തിരിക്കുന്നത്. 300 എംബി കഴിഞ്ഞുള്ള ഉപയോഗത്തിനു പണം ഇൗടാക്കാനാണ് ഇപ്പോഴത്തെ ധാരണ.

300 എംബിക്കപ്പുറവും സർക്കാർ വെബ്സൈറ്റുകൾ സൗജന്യമായിത്തന്നെ ലഭിക്കും. വൈഫൈ റൗട്ടറിൽ‌ നിന്ന് 60 മീറ്റർ വരെ വരെയാണ് സിഗ്നലിന്റെ ദൂരപരിധി. തിരക്കേറിയ ഇടങ്ങളിൽ മൂന്നു റൗട്ടറുകൾ വരെ സ്ഥാപിക്കും