നരിക്കുനി– കുമാരസ്വാമി റോഡ് നവീകരണ പ്രവൃത്തിക്കു തുടക്കം

നരിക്കുനി– കുമാരസ്വാമി റോഡ് നവീകരണം ഇടുക്കപാറയിൽ ആരംഭിച്ചപ്പോൾ.
കോഴിക്കോട്:നരിക്കുനി–കുമാരസ്വാമി റോഡിൽ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. നവീകരണം നിലച്ച് റോഡ് പൂർണമായി തകർന്നതോടെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടന്നു വരികയായിരുന്നു. റോഡ് നവീകരണം ഇടുക്കപാറയിൽ നിന്നാണ് തുടങ്ങിയത്. മൂന്നു വർഷം മുൻപ് ബജറ്റിൽ പ്രഖ്യാപിച്ചതായിരുന്നു  റോഡിന്റെ നവീകരണം.

ബജറ്റിൽ 4 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. നവീകരണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ച് പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ചെങ്കിലും ഒരു വർഷത്തിലധികമായി പണി തുടങ്ങിയിരുന്നില്ല. റോഡ് തകർന്നു ഗതാഗതം ദുഷ്കരമായിരുക്കുകയായിരുന്നു. നരിക്കുനി മുതൽ ഗെയിറ്റ് ബസാർ വരെ ബിഎം ആൻഡ് ബിസി ടാറിങ്ങോടെയാണം നവീകരിക്കുക. 
ബസ്, ഓട്ടോ, ടാക്സി ജീവനക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും റോഡ് നവീകരണം വൈകുന്നതിനെതിരെ സമര രംഗത്തുണ്ടായിരുന്നു.