ലൈറ്റ് മെട്രോ കടന്ന് പോവുന്ന മെഡിക്കൽ കോളേജ്, മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, മാനാഞ്ചിറ, മീഞ്ചന്ത എന്നിവിടങ്ങളിൽ സ്റ്റേഷനോടൊപ്പം വാണിജ്യ സമുച്ചയങ്ങൾ പണിയാം. ഇതിനാവശ്യമായ സ്ഥലം ഇവിടങ്ങളിലുണ്ട്.മെഡിക്കൽ കോളേജിൽ ലൈറ്റ് മെട്രോയുടെ സ്റ്റേഷൻ വരുന്നത് കോർപ്പറേഷൻ ബസ് സ്റ്റാൻഡിൻ പദ്ധതിയിട്ട സ്ഥലത്തോട് ചേർന്നാണ് ഇവിടെ ഒരേക്കറോളം ഭൂമിയുമുണ്ട്. കോർപ്പറേഷൻ സഹകരിച്ചാൽ ബസ് സ്റ്റാൻഡും, വാണിജ്യസമുച്ചയവും മെട്രോ സ്റ്റേഷനുമെല്ലാം ഒരിടത്ത് നിർമിക്കാം.
മൊഫ്യൂസിൽ ബസ് സ്റ്റൻസ് പരിസരത്തും മാവൂർ റോഡിനോട് ചേർന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റി സമാനരീതിയിൽ ചെയ്യാം. മാനാഞ്ചിറയിൽ വിദ്യാഭ്യാസ ഓഫീസുകൾ ഉൾപ്പെടുന്ന സ്ഥലത്തും, മീഞ്ചന്തയിൽ കോർപ്പറേഷൻ ബസ് സ്റ്റേഷന്റെ ഭൂമിയും വാണിജ്യ സമുച്ചയങ്ങൾക്കായി ഉപയോഗിക്കാം. മാനാഞ്ചിറയിൽ സർക്കാർ ഓഫീസുകൾ വാണിജ്യ സമുച്ചയത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്യാം. ഇങ്ങനെ ലൈറ്റ് മെട്രോ പദ്ധതിക്ക് വരുമാനം ഉണ്ടാകാൻ കഴിയും. അത് കൊണ്ട് തന്നെ പദ്ധതി റിപ്പോർട്ടിൽ (DPR) വലിയ തരത്തിലുള്ള മാറ്റങ്ങൾ വരുത്താതെ പദ്ധതി നടപ്പാക്കുകകയും ചെയ്യാം.
അതേ പോലെ സ്വകാര്യ പങ്കാളിത്തം ലൈറ്റ് മെട്രോയുടെ ഏതെങ്കിലുമൊരു ഘട്ടത്തിലാണ് നിർദ്ദേശിക്കപ്പെട്ടത് അത് കൊണ്ട് തന്നെ പദ്ധതിയുടെ നടത്തിപ്പിലോ, ടിക്കറ്റ് സംവിധാനത്തിലോ ആക്കി പ്രശ്നങ്ങൾ പരിഹരിക്കാവുന്നതാണെന്നും DMRC അധികൃതർ പറയുന്നു.