ഐ ലീഗ്:കോഴിക്കോട്ടെ ആദ്യ മത്സരം ഡിസംബർ 6ന്



കോഴിക്കോട്:2017-2018 സീസൺ ഐ ലീഗ് ഈ മാസം 25ന് ആരംഭിക്കും. പഞ്ചാബിലെ ലുധിയാനയിൽ വെച്ച് മിനേർവ പഞ്ചാബ് മോഹൻ ബഗാനെ നേരിടുന്നതോടെയാണ് ഐ ലീഗിന്റെ 2017-18 സീസണ് ആരംഭിക്കുന്നത്. മാർച്ച് അവസാനം വരെ ഐ ലീഗ് മത്സരങ്ങൾ നീണ്ടു നിൽക്കും. ആകെ 90 മത്സരങ്ങളാണ് ലീഗിൽ ഉണ്ടാവും.

കേരളത്തിൽ നിന്നുള്ള ഐ ലീഗ് ടീമായ ഗോകുലത്തിന്റെ ആദ്യ മത്സരം നവംബർ 27നാണ്. ഷില്ലോങ്ങ് ലജോങ്ങിന്റെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് ഗോകുലത്തിന്റെ ഐ ലീഗ് അരങ്ങേറ്റം നടക്കുക. കേരളത്തിലെ ഗോകുലത്തിന്റെ ആദ്യ മത്സരം ഡിസംബർ 6ന് കോഴിക്കോട് കോർപ്പറേഷൻ സ്‌റ്റേസിയത്തിലാണ്. ചെന്നൈ സിറ്റിയാണ് എതിരാളി
ഏറെ വർഷങ്ങൾക്കു ശേഷമാണ് കേരളത്തിലേക്ക് ഐ ലീഗ് തിരിച്ചെത്തുന്നത്. ഐ എസ് എല്ലും ഐ ലീഗും സമാന്തരമായി തന്നെ നടക്കുന്നതിനാൽ തന്നെ ഫുട്ബോൾ പ്രേമികൾക്ക് മികച്ച ഫുട്ബോൾ കാലമാണ് വരാനിരിക്കുന്നത്