സരോവരം ടിക്കറ്റ് തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷിക്കുമെന്നു കലക്ടർ
കോഴിക്കോട്:ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനു കീഴിലുള്ള സരോവരം ബയോപാർക്കിൽ വ്യാജ പ്രവേശന ടിക്കറ്റ് നൽകി തട്ടിപ്പു നടത്തിയെന്ന ആരോപണം സംബന്ധിച്ചു പ്രത്യേക സംഘം അന്വേഷണം നടത്തുമെന്നു ഡിടിപിസി ചെയർമാൻ കൂടിയായ കലക്ടർ യു.വി. ജോസ് പറഞ്ഞു. ഡിടിപിസിയുടെ പുറത്തുനിന്നുള്ള ഉദ്യോഗസ്ഥർ അടങ്ങിയ കമ്മിറ്റിയാണ് അന്വേഷണം നടത്തുക.
കുറ്റം ഒരാളിൽ ആരോപിച്ചു അവർക്കെതിരെ നടപടിയെടുക്കുന്നതിനു പകരം സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ എല്ലാവർക്കെതിരെയും നടപടിയെടുക്കും. അന്വേഷണ സംഘത്തെ നിയോഗിച്ചുള്ള ഉത്തരവ് ഉടൻ ഉണ്ടാകുമെന്നു കലക്ടർ വ്യക്തമാക്കി.