വ്യാവസായിക പരിശീലന വകുപ്പ് ജോബ് ഫെയർ 14ന്
കോഴിക്കോട്:വ്യാവസായിക പരിശീലന വകുപ്പിന്റെ ജില്ലയിലെ ജോബ് ഫെയർ 14ന് കോഴിക്കോട് ഗവ. ഐടിഐയിൽ നടക്കും. താൽപര്യമുള്ള ഐടിഐ പാസായ ട്രെയിനികൾ www.itdjobfair.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. പ്രിന്റൗട്ടുമായി 14നു രാവിലെ ഒൻപതിനു മുൻപ് എത്തണം. ഫോൺ: 0495 2377016.