അത്തോളി പഞ്ചായത്തും പ്ലാസ്റ്റിക് വിമുക്ത ഗ്രാമപഞ്ചായത്താവുന്നു
കോഴിക്കോട്:ഹരിത കേരളം പദ്ധതിയുടെ ഭാഗമായി അത്തോളി പഞ്ചായത്തും പ്ലാസ്റ്റിക് വിമുക്ത ഗ്രാമപഞ്ചായത്താവുന്നു. പഞ്ചായത്ത് ബോർഡ് തീരുമാനമെടുത്തിരുന്നുവെങ്കിലും അത്തോളിയിൽ പ്ലാസ്റ്റിക് സഞ്ചികൾ നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നതും അങ്ങാടിയും പരിസര പ്രദേശവും പ്ലാസ്റ്റിക് മാലിന്യകേന്ദ്രമായി മാറുന്ന വാർത്ത മനോരമ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന്റെയടിസ്ഥാനത്തിൽ തീരുമാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, വ്യാപാരികൾ, രാഷ്ട്രീയ പ്രതിനിധികൾ, പൊതുപ്രവർത്തകർ എന്നിവരുടെ പ്രത്യേക യോഗം ഇന്ന് വൈകിട്ട് നാലിന് പഞ്ചായത്ത് ഓഫിസിൽ ചേരുമെന്ന് പ്രസിഡന്റ് അറിയിച്ചു.