ടെക്നിക്കൽ ഓഫിസർ,ഗാർഡനർ കം ലാബ് ക്ലീനർ എന്നീ തസ്തികകളിൽ കരാർ നിയമനം




കോഴിക്കോട്:വേങ്ങേരി പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനിൽ ഒഴിവുള്ള ഒരു ടെക്നിക്കൽ ഓഫിസർ, ഗാർഡനർ കം ലാബ് ക്ലീനർ (ഒരു ഒഴിവ്) എന്നീ തസ്തികകളിലേക്ക് 2018 മാർച്ച് 31 വരെയുളള കാലയളവിലേക്കായി കരാർ നിയമനം നടത്തുന്നു. ടെക്നിക്കൽ ഓഫിസർ അഭിമുഖം സമയം: 20നു രാവിലെ 10.30. ഗാർഡനർ-കം-ലാബ് ക്ലീനർ അഭിമുഖം ഉച്ചയ്ക്ക് 2.30. താൽപര്യമുളളർ സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫിസർ കാര്യാലയത്തിൽ എത്തണം. ഫോൺ: 9495317361