അതിവേഗ യാത്രാക്കപ്പൽ റദ്ദാക്കി


കോഴിക്കോട്: കാലാവസ്ഥ പ്രതികൂലമായതിനാൽ ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള അതിവേഗ യാത്രാക്കപ്പൽ റദ്ദാക്കി. ഇന്നു രാവിലെ എട്ടിനു തുറമുഖത്തു നിന്നു പുറപ്പെടാനിരുന്ന പറളി കപ്പലിന്റെ യാത്രയാണ് ഉപേക്ഷിച്ചത്. ആന്ത്രോത്ത് ദ്വീപിലേക്കുള്ള നൂറോളം യാത്രക്കാരുമായി പോകാനിരുന്നതായിരുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള മുന്നറിയിപ്പ് ലഭിച്ചതിനെ തുടർന്നാണ് ലക്ഷദ്വീപ് തുറമുഖ അധികൃതർ യാത്ര റദ്ദാക്കിയത്.