കളക്ടറുടെ താമരശ്ശേരിലെ പരാതിപരിഹാര അദാലത്ത് 17ന്കോഴിക്കോട്: കളക്ടറുടെ പരാതിപരിഹാര അദാലത്ത് താമരശ്ശേരി കാരാടി ഗവ. യു.പി. സ്‌കൂളില്‍ 17-ന് രാവിലെ 10 മുതല്‍ നടത്തും. ഇതിനകം ലഭിച്ച 74 അപേക്ഷകള്‍ അദാലത്തില്‍ പരിഹരിക്കും. താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട പരാതികളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കുക. പരാതിയുമായി ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥന്മാരും അദാലത്തില്‍ പങ്കെടുക്കും. അപേക്ഷ നേരത്തേ നല്‍കിയിട്ടില്ലാത്ത പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാം. പരമാവധി അപേക്ഷകളിന്മേല്‍ അന്നുതന്നെ തീര്‍പ്പുകല്‍പ്പിക്കും.