കാലിക്കറ്റ് ഇന്റർനാഷണൽ മൾട്ടിപർപ്പസ് സ്റ്റേഡിയം: നിരവധി വാഗ്ദാനങ്ങൾ ഇപ്പോഴും സ്വപ്നങ്ങളിൽ മാത്രം



കോഴിക്കോട്: നിരവധി ആളുകൾ നിരവധി വാഗ്ദാനങ്ങൾ എന്നിട്ടും ഇപ്പോഴും അകലയാണ് നമ്മുടെ നാട്ടിലൊരു ഇന്റർനാഷണൽ മൾട്ടിപർപ്പസ് സ്‌റ്റേഡിയം എന്ന സ്വപ്നം.കായിക മത്സരങ്ങളുടെ നാടായ മലബാറുകാർക്കിന്നും രാജ്യാന്തര മത്സരങ്ങൾ നേരിട്ട് കാണാൻ തെക്കൻ കേരളത്തെ ആശ്രയിക്കേണ്ടി വരുന്നു.

2015-ലെ നാഷണൽ ഗെയിംസ് കേരളത്തിൽ നടത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ പുതിയ സ്റ്റേഡിയങ്ങൾ നിർമിക്കാനും നിലവിലുള്ള സ്റ്റേഡിയങ്ങൾ നവീകരിക്കാനും തീരുമാനിച്ചിരുന്നു. അപ്പോഴുളള തീരുമാനങ്ങളിലൊന്നായിരുന്നു തിരുവനന്തപുരത്തും കോഴിക്കോട്ടുമൊരു ന്റർനാഷണൽ മൾട്ടിപർപ്പസ് സ്‌റ്റേഡിയം നിർമിക്കാമെന്ന്.എന്നാൽ എന്തോ കാരണത്താൽ കോഴിക്കോട് സ്റ്റേഡിയനിർമാണം നടന്നില്ല. തിരുവനന്തപുരത്ത് കാര്യവട്ടം ഇന്റർനാഷണൽ സ്‌റ്റേഡിയം എന്ന പേരിൽ കേരളത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയും നിർമിക്കുകയും ചെയ്തു. കോഴികോട് അർബൻ ഏരിയ മാസ്റ്റർ പ്ലാനിലെ ഒരു പ്രധാന വികസന പ്രവർത്തനമായിരുന്നു സ്‌റ്റേഡിയം, എന്നാൽ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ആവശ്യപെട്ടപോൾ ധാരാളം പേർ ഇതിനെ എതിർത്തു. എന്നാൽ എന്തിനാൺ എതിർത്തത് തിരക്കിയപ്പോൾ വെറുതെ ഒഴിഞ്ഞ് മാറുകയായിരുന്നു. മാളിക്കടവിനു സമീപം 14 ഹെക്ടറിലാണ് സ്റ്റേഡിയം നിർമിക്കാൻ ലക്ഷ്യമിടുന്നത്.

BCCI അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങി നിരവധി പേരാണ് വാഗ്ദാനങ്ങൾ നൽകിയത്. എന്നാൽ തുടർ നടപടികൾ സ്വീകരിച്ചില്ല. വരും വർഷങ്ങളിലെങ്കിലും സ്റ്റേഡിയം നിർമിക്കാനാവശ്യമായ തുടർനടപടികൾ സ്വീകരിക്കുമോയെന്ന് കാത്തിരുന്ന് കാണാം