കക്കോടി പഞ്ചായത്തിൽ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പ്‌



കോഴിക്കോട്:കക്കോടി പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ക്യാമ്പിന്റെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
മാര്‍ച്ച് 29-ന്

  • 1, 2, 3 വാര്‍ഡുകള്‍ക്ക് ബദിരൂര്‍ എ.എല്‍.പി. സ്‌കൂളിലും 
  • 9, 10, 11 എന്നീ വാര്‍ഡുകള്‍ക്ക് പടിഞ്ഞാറ്റുംമുറി സ്‌കൂളിലും 
  • 6, 7, 19, 20, കോതാടത്ത് സ്‌കൂളിലും നടക്കും. 

മാര്‍ച്ച് 30-ന് 

  • 12, 13, 14 വാര്‍ഡുകള്‍ക്ക് പടിഞ്ഞാറ്റുംമുറി സ്‌കൂളിലും 
  • 4, 5, 21, വാര്‍ഡുകള്‍ക്ക് ഒറ്റതെങ്ങ് കക്കോടി പഞ്ചായത്ത് യു.പി.സ്‌കൂളിലും 
  • 17, 18 എന്നീ വാര്‍ഡുകള്‍ക്ക് എം. ഐ.എല്‍.പി.സ്‌കൂള്‍ കക്കോടി, 

മാര്‍ച്ച് 31-ന് 

  • 8, 16 വാര്‍ഡുകള്‍ക്ക് കക്കോടി ഗവ.എല്‍.പി.സ്‌കൂളിലും 
  • 15-ാം വാര്‍ഡിന് കിരാലൂര്‍ യു.പി.സ്‌കൂളില്‍ വെച്ചും കാര്‍ഡുകള്‍ പുതുക്കിനല്‍കും. 

പുതിയ റേഷന്‍ കാര്‍ഡ്, നിലവിലെ ഇന്‍ഷുറന്‍സ് കാര്‍ഡ്, 60 വയസ്സുകഴിഞ്ഞവര്‍ പ്രായം തെളിക്കുന്ന രേഖയും ഹാജരാക്കണം. 30 രൂപയും ക്യാമ്പില്‍ നല്‍കണം.