കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡ് നവീകരണം ആരംഭിച്ചു
കോഴിക്കോട്:തകർന്ന് തരിപ്പണമായി വാഹനങ്ങൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കിയിരുന്ന കുന്ദമംഗലം പഴയ ബസ് സ്റ്റാൻഡ് നവീകരണം ആരംഭിച്ചു. പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ് സ്റ്റാൻഡ് നവീകരിക്കുന്നത്. പഴയ ടാറിങ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് നിരപ്പാക്കിയ ശേഷം കോൺക്രീറ്റ് പ്രതലത്തോടെ ബലപ്പെടുത്തുന്നതിനാണ് പദ്ധതി.

കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതോടെ മഴവെള്ളവും മറ്റും ഒലിച്ചെത്തി തകരുന്നത് ഒരു പരിധി വരെ ഒഴിവാക്കുന്നതിനാകുമെന്നാണ് പ്രതീക്ഷ. കരാറുകാരുടെ സമരത്തെ തുടർന്ന് ടെൻഡർ ചെയ്യാനാകാതെ പദ്ധതി വൈകുകയായിരുന്നെന്നാണ് നേരത്തെ അധികൃതർ അറിയിച്ചത്.


Back To Blog Home Page