ഇരുട്ടിലമർന്ന് മാവൂർ റോഡ്


കോഴിക്കോട്: നഗരത്തിലെ പ്രധാന റോഡുകളിലൊന്നായ മാവൂർ റോഡിൽ തെരുവു വിളക്കുകളിൽ കത്തുന്നത് വളരെ കുറച്ച് എണ്ണം മാത്രം. മാവൂർ റോഡ്– ബാങ്ക് റോഡ് ജംക്‌ഷൻ മുതൽ കെഎസ്ആർടിസിക്കു സമീപം വരെ എല്ലാ വിളക്കുകളും അണഞ്ഞുകിടക്കുന്നു. കെഎസ്ആർടിസിക്കു മുൻവശം മുതൽ ഇടക്കിടെ കത്തുന്ന ലൈറ്റുകൾ രാജാജി റോഡ് ജംക്‌ഷൻ വരെ തൽസ്ഥിതി തുടരുന്നു. ഇവിടം തുടങ്ങി മേൽപാലത്തിന്റെ സമീപം വരെ വിളക്കുകൾ അണഞ്ഞുതന്നെകിടക്കുന്നു.

മേൽപാലത്തിലെ വിളക്കുകളും കത്തുന്നത് ഭാഗികമാണ്. തുടക്കത്തിൽ മാത്രമാണ് പൂർണമായും പ്രകാശിക്കുന്നത്. അതുകഴിഞ്ഞാൽ ഇടക്കിടെ മാത്രം. ഒരു വശത്തേത് അണഞ്ഞുതന്നെ. സ്ഥാപനങ്ങളുടെയും കെട്ടിടത്തിനു മുകളിലെയും വിളക്കുകളും വാഹനങ്ങളുടെ ലൈറ്റുമാണ് കൂരിരുട്ട് ഒഴിവാക്കുന്നത്. കോട്ടൂളിക്കു സമീപം പലയിടത്തും റോഡിൽ കുഴികളാണ്. എതിരെ വരുന്ന വാഹനങ്ങളുടെ ലൈറ്റുകൾ ഡിം ചെയ്യാത്തതിനാൽ പലരും കുഴിയിൽ വീഴുന്നുണ്ട്.

Post a Comment

0 Comments