താമരശ്ശേരി ചുരത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കൽ; കെൽട്രോൺ സംഘം ചുരം സന്ദർശിച്ചു


കോഴിക്കോട്: ചുരത്തിൽ സോളർ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെൽട്രോൺ സംഘം താമരശ്ശേരി ചുരത്തിൽ സന്ദർശനം നടത്തി. രാത്രിയാത്രികർക്കുള്ള സൗകര്യം മുൻനിർത്തി ജില്ലാ പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്. രാത്രികാലങ്ങളിൽ ചുരത്തിലൂടെയുള്ള യാത്രയ്ക്കിടെ കേടുവരുന്ന വാഹനങ്ങൾക്കും ഒറ്റപ്പെട്ടുപോകുന്ന യാത്രികർക്കും തെരുവുവിളക്കുകൾ സഹായകമാകും. കെൽട്രോൺ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കലക്ടർ, റവന്യു, വനം വകുപ്പ്, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്ന് തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അറിയിച്ചു.

ചുരത്തിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാനായി സംസ്ഥാന റോഡ് സുരക്ഷാ അതോറിറ്റി ഫണ്ടിൽനിന്ന് പണം അനുവദിക്കാൻ പിഡബ്ല്യുഡി ദേശീയപാതാ വിഭാഗവും അപേക്ഷ നൽകിയിട്ടുണ്ട്. മൃഗങ്ങൾക്ക് ഒരുവിധത്തിലുമുള്ള അസ്വസ്ഥതകളും ഉണ്ടാകാത്ത രീതിയിലാണ് വിളക്കുകൾ സ്ഥാപിക്കുന്നതെന്ന് ദേശീയപാതാ വിഭാഗം അധികൃതർ അറിയിച്ചു.

Post a Comment

0 Comments