പെരുവണ്ണാമൂഴി ഡാമിൽ അറ്റകുറ്റപ്പണി തുടരുന്നു
കോഴിക്കോട്: പെരുവണ്ണാമൂഴി ഡാം ലോകബാങ്ക് ഫണ്ടിലുൾപെടുത്തി ബലപ്പെടുത്തുന്നതിന്റെ ഭാഗമായി ഡാം സ്പിൽവേയിൽ ഗ്രൗട്ടിങ്ങിനായി സുഷിരങ്ങൾ നിർമിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഡാമിൽ നിന്നു വെള്ളമൊഴുകുന്ന ഭാഗത്താണ് ഒരാഴ്ചയോളമായി പണി നടക്കുന്നത്. തുടർന്ന് സ്പിൽവേയുടെ താഴ്ഭാഗത്തെ വെള്ളം    വറ്റിച്ച്   ഗ്രൗട്ടിങ് നടത്തും.ലോകബാങ്കിന്റെ 23 കോടിയോളം രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തിയാണു നടക്കുന്നത്. ആറ് മാസത്തോളമായി ഡാമിന്റെ മേൽഭാഗത്ത് തുളച്ച് ഗ്രൗട്ടിങ് നടത്തിയിരുന്നു. ഡാം അറ്റകുറ്റപ്പണി അവസാനഘട്ടത്തിലാണ്. അറ്റകുറ്റപ്പണിക്കായി റിസർവോയറിലെ ജലനിരപ്പ് ഗണ്യമായി കുറച്ചതോടെ പലയിടങ്ങളിലും രൂക്ഷമായ കുടിവെള്ള പ്രശ്നവുമുണ്ട്.പെരുവണ്ണാമൂഴി ഡാമിന് സപ്പോർട്ട് ഡാം നിർമിക്കാനുള്ള 45 കോടിയോളം രൂപയുടെ പണി ടെൻഡർ നടപടികളിലാണ്. ഡാമിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുള്ളതാണ്. 15 വർഷം മുൻപ് സപ്പോർട്ട് ഡാമിന് എസ്റ്റിമേറ്റ് സമർപ്പിച്ചെങ്കിലും ഇപ്പോഴാണ് അനുമതി ലഭിക്കുന്നത്.

Post a Comment

0 Comments