കോഴിക്കോട്:സംസ്ഥാനത്ത് പുതിയ റേഷൻ കാർഡിന് അപേക്ഷ തിങ്കളാഴ്ച മുതൽ സ്വീകരിക്കും. 25 മുതൽ ഇതിനുള്ള നടപടി തുടങ്ങാനാണ് തീരുമാനം. നാലുവർഷമായി പുതിയ റേഷൻ കാർഡിന് അപേക്ഷകൾ സ്വീകരിച്ചിരുന്നില്ല. അതിനാൽ വലിയ തിരക്ക് അധികൃതർ പ്രതീക്ഷിക്കുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ജില്ലാ, താലൂക്ക് സപ്ലൈ ഒാഫീസർമാർക്കാണ് പൂർണ ചുമതല. ജനങ്ങൾ കൂട്ടമായി വന്ന് തിരക്കാകാതിരിക്കാൻ ഇവർ വേണ്ടതെല്ലാം ചെയ്യണമെന്ന് കർശന നിർദേശമുണ്ട്. മുമ്പ് റേഷൻ കാർഡിന് അപേക്ഷ സ്വീകരിക്കുമ്പോൾ പല കേന്ദ്രങ്ങളിലും സംഘർഷങ്ങൾ ഉണ്ടായിരുന്നു.
എന്തിനൊക്കെ അപേക്ഷിക്കാം
പുതിയ കാർഡിന്
കാർഡ് മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിന്
കാർഡിലെ അംഗങ്ങളെ മറ്റൊരു താലൂക്കിലേക്ക് മാറ്റുന്നതിന്
പുതിയ അംഗങ്ങളെ ചേർക്കാൻ
നഷ്ടമായ കാർഡിന് പകരം ലഭ്യമാക്കാൻ
തിരുത്തിന്
അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ
കാർഡ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാൻ
അപേക്ഷാ ഫോമുകൾ
അപേക്ഷാ ഫോമുകളുടെ മാതൃക റേഷൻ ഡിപ്പോ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും. www.civilsupplieskerala.gov.in എന്ന സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. താലൂക്ക് സപ്ലൈ ഓഫീസ്, സിറ്റി റേഷനിങ് ഓഫീസ് എന്നിവിടങ്ങളിലും സൗജന്യമായി ലഭിക്കും. എല്ലാ താലൂക്കിലും ഒരിടത്ത് അപേക്ഷ സ്വീകരിക്കും. രസീതും നൽകും. ഇതിനുള്ള ഓഫീസിൽ പ്രത്യേക കൗണ്ടറും ഉണ്ടാകും. ഓരോ ആവശ്യത്തിനുമുള്ള അപേക്ഷകൾക്കും പ്രത്യേക രജിസ്റ്റർ ഉണ്ടാകും. അപേക്ഷകന് മൊബൈലിൽ വിവരങ്ങൾ കിട്ടും.
ആവശ്യമായ രേഖകൾ
പുതിയ കാർഡിന് ഉടമയുടെ രണ്ട് ഫോട്ടോ വേണം. ഒരെണ്ണം ഫോമിൽ ഒട്ടിച്ച് ഒപ്പിടണം. രണ്ടാമത്തെ ഫോട്ടോ നേരിട്ടും. ആധാറുമായി ഫോട്ടോ ഒത്തുനോക്കി ഉദ്യോഗസ്ഥർ തിരിച്ചറിയണം. അപേക്ഷ സ്വീകരിക്കാൻ പഞ്ചായത്ത് വാർഡ് തിരിച്ചോ കട തിരിച്ചോ നിശ്ചിത ദിവസം ക്യാമ്പ് നടത്തും. 10 മണി മുതൽ അപേക്ഷ സ്വീകരിക്കും. അപേക്ഷകളുടെ എണ്ണം എല്ലാദിവസവും സിവിൽ സപ്ലൈസ് കമ്മിഷണറേറ്റിൽ അറിയിക്കണം. താലൂക്ക് സപ്ലൈ ഒാഫീസുകളിൽ അപേക്ഷകൾ കൈകാര്യം ചെയ്യാൻ വേണ്ട ജീവനക്കാരെ ജില്ലാ ഒാഫീസർ കൃത്യമായി നൽകണമെന്ന് നിർദേശമുണ്ട്. അപേക്ഷയോടൊപ്പം മതിയായ എല്ലാ രേഖകളും ഹാജരാക്കുകയും ബാധകമായ അംഗങ്ങളുടെ ആധാർ നമ്പറും കാർഡുടമയുടെ മൊബൈൽ നമ്പറും കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യണം.
താമരശ്ശേരി താലൂക്കിൽ ക്യാമ്പ് നടത്തുന്ന സ്ഥലങ്ങൾ അപേക്ഷ സ്വീകരിക്കുന്ന തീയതി, സ്ഥലം എന്നിവ പഞ്ചായത്തടിസ്ഥാനത്തിൽ
ജൂൺ 25 തിരുവമ്പാടി
ജൂൺ 28 താമരശ്ശേരി
ജൂലൈ 2 കൂടരഞ്ഞി
ജൂലൈ 5 കൊടുവള്ളി
ജൂലൈ 9 കോടഞ്ചേരി
ജൂലൈ 12 പുതുപ്പാടി
ജൂലൈ 16 ഉണ്ണികുളം
ജൂലൈ 19 കിഴക്കോത്ത്
ജൂലൈ 23 പനങ്ങാട്
ജൂലൈ 26 കട്ടിപ്പാറ
ജൂലൈ 28 നരിക്കുനി
ജൂലൈ 30 ഓമശ്ശേരി
0 Comments