പിഎസ്‌‌‌‌‌സി:പുതുക്കിയ പരീക്ഷാ തീയ്യതികളും കമ്മീഷന്‍ തീരുമാനങ്ങളും



തിരുവനന്തപുരം: നിപ്പ വൈറസ് മുൻ കരുതലും മറ്റും കാരണം മാറ്റി വെച്ചിരുന്ന പിഎസ്സി പരീക്ഷളുടെ പുതുകിയ തിയ്യതികൾ പ്രഖ്യപിച്ചു.

  26.05.2018 ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പര്‍ 657/2017 പ്രകാരം പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍ (പോലീസ് കോണ്‍സ്റ്റബിള്‍),

  കാറ്റഗറി നമ്പര്‍ 653/2017 പ്രകാരം പോലീസ് വകുപ്പില്‍ വുമണ്‍ സിവില്‍ പോലീസ് ഓഫീസര്‍ (വനിതാ പോലീസ് കോണ്‍സ്റ്റബിള്‍), തസ്തിയുടെ ഒ.എം.ആര്‍.പരീക്ഷ 2018 ജൂലൈ 22 നും നടത്തും.

 9.06.2018 ല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കാറ്റഗറി നമ്പര്‍ 399/2017, 400/2017 പ്രകാരം വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്,

  കാറ്റഗറി നമ്പര്‍ 396/2017  പ്രകാരം കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എഞ്ചിനിയറിങ് കമ്പനിയിലെ ജൂനിയര്‍ അസിസ്റ്റന്റ്(പട്ടികവര്‍ഗക്കാര്‍ക്കായുള്ള പ്രത്യേക നിയനമം),

  കാറ്റഗറി നമ്പര്‍ 534/2017 പ്രകാരം ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സില്‍ അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നീ തസ്തികകളുടെ പരീക്ഷ 2018 ആഗസ്റ്റ് 5 നും ഞയറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ 3.15 വരെ നടത്തുവാനും തീരുമാനിച്ചു.

 കാറ്റഗറി നമ്പര്‍ 332/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ഫിസിക്‌സ് (ജൂനിയര്‍) പരീക്ഷ 2018 ജൂണ്‍ 27 നും,

  കാറ്റഗറി നമ്പര്‍ 541/2017 പ്രകാരം ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ മെഡിക്കല്‍ ആഫീസര്‍ (ആയുര്‍വേദ), അസിസ്റ്റന്റ് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ) പരീക്ഷ 2018 ജൂണ്‍ 28 നും,

  കാറ്റഗറി നമ്പര്‍ 2/2017 പ്രകാരം വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ്) പരീക്ഷ 2018 ജൂണ്‍ 29 നും രാവിലെ 7.30 മുതല്‍ 9.15 വരെ നടത്തുവാനും തീരുമാനിച്ചു.

ഓണ്‍ലൈന്‍ പരീക്ഷകള്‍

  കാറ്റഗറി നമ്പര്‍ 565/2017 പ്രകാരം ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജിയോളജി പരീക്ഷ 2018 ജൂണ്‍ 23 നും,

  കാറ്റഗറി നമ്പര്‍ 567/2017 പ്രകാരം ഗ്രാമവികസന വകുപ്പില്‍ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്ത് (തസ്തികമാറ്റം വഴി) പരീക്ഷ 2018 ജൂണ്‍ 25 നും രാവിലെ 10 മുതല്‍ 12.15 വരെ നടത്തുവാനും തീരുമാനിച്ചു.

കമ്മിഷന്‍ യോഗ തീരുമാനങ്ങള്‍

അഭിമുഖം നടത്തും

 കാറ്റഗറി നമ്പര്‍ 397/2017 പ്രകാരം സൈനികക്ഷേമ വകുപ്പില്‍ ക്ലാര്‍ക്ക് (പട്ടിക വര്‍ഗ്ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനംവിമുക്തഭടന്മാർക്ക് മാത്രം).

  കാറ്റഗറി നമ്പര്‍ 432/2017, 433/2017 പ്രകാരം കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ അക്കൗണ്ട്‌സ് ഓഫീസര്‍ (എന്‍.സി.എ. മുസ്ലീം, എല്‍.സി./എ.ഐ.).


ഓണ്‍ലൈന്‍ പരീക്ഷ നടത്തും

  കാറ്റഗറി നമ്പര്‍ 1/2018 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സൈക്യാട്രി.

  കാറ്റഗറി നമ്പര്‍ 560/2017 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍  അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ ന്യൂറോസര്‍ജറി.

കൊല്ലം ജില്ലയില്‍ കാറ്റഗറി നമ്പര്‍ 17/2018 പ്രകാരം ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് രണ്ട് (ഹോമിയോ) (മൂന്നാം എന്‍.സി.എ.എസ്.സി.).

ഇടുക്കി ജില്ലയില്‍ കാറ്റഗറി നമ്പര്‍ 6/2018 പ്രകാരം വിവിധ വകുപ്പുകളില്‍ സര്‍ജന്റ്.


സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും

 കാറ്റഗറി നമ്പര്‍ 189/2016 പ്രകാരം ഹെല്‍ത്ത് സര്‍വീസസിലെ റേഡിയോഗ്രാഫര്‍ ഗ്രേഡ് രണ്ട്.

  കാറ്റഗറി നമ്പര്‍ 526/2013 പ്രകാരം കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡില്‍ ഗാര്‍ഡനര്‍ ഗ്രേഡ് മൂന്ന്.

 കാറ്റഗറി നമ്പര്‍ 511/2017, 512/2017  പ്രകാരം ക്ഷീരവികസന വകുപ്പില്‍ ടെക്‌നിക്കല്‍ സൂപ്രണ്ട് (ജനറല്‍ കാറ്റഗറി) (എന്‍.സി.എ.എസ്.സി., മുസ്ലീം).


ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 143/2017), സീനിയര്‍ ലക്ചറര്‍ ഇന്‍ കമ്മ്യൂണിറ്റി മെഡിസിന്‍ (ഒന്നാം എന്‍.സി.എ.എല്‍.സി./എ.ഐ.).

 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 199/2017), സീനിയര്‍ ലക്ചറര്‍/ ലക്ചറര്‍ ഇന്‍ റേഡിയോ ഡയഗനോസിസ് (എന്‍.സി.എ.ഈഴവ/തിയ്യ/ബില്ലവ).

 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 163/2017), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (സീനിയര്‍) (ഒന്നാം എന്‍.സി.എ.എസ്.ടി.) 

 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 166/2017), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍) (ഒന്നാം എന്‍.സി.എ.എസ്.ടി.)

 വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ (കാറ്റഗറി നമ്പര്‍ 610/2012) സിവില്‍ എക്‌സൈസ് ഓഫീസര്‍ (പട്ടിക വര്‍ഗ്ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം)


മറ്റുതീരുമാനങ്ങൾ

  ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പുകള്‍ പ്രഫൈല്‍ മെസേജ്, എസ്.എം.എസ്., ഇമെയില്‍ എന്നിവയിലൂടെ നല്‍കുവാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ .പി.എസ്.സി.അപേക്ഷകര്‍ അവരുടെ പ്രൊഫൈലില്‍ മേല്‍വിലാസം, മൊബൈല്‍ ഫോണ്‍നമ്പര്‍ എന്നിവയോടൊപ്പം സ്വന്തം ഇമെയില്‍ ഐഡി. കൂടി ചേര്‍ക്കേണ്ടതാണ്.
 മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ എയര്‍ കണ്ടീഷന്‍ മെക്കാനിക്ക് തസ്തികയുടെ ഒഴിവുകള്‍, കാറ്റഗറി നമ്പര്‍ 284/2016 പ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ റഫ്രിജറേഷന്‍ മെക്കാനിക്ക് തസ്തികയ്ക്കായി തയ്യാറാക്കുന്ന റാങ്ക് പട്ടികയില്‍ നിന്ന് സമ്മതപ്രതം വാങ്ങി നികത്തുവാന്‍ തീരുമാനിച്ചു. 


Post a Comment

0 Comments