കോഴിക്കോട്: നിപ്പാ പനിയേക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ അഞ്ചുപേര്‍ അറസ്റ്റിലായി. സോഷ്യല്‍ മീഡിയാ വഴിയായിരുന്നു ഇവരുടെ പ്രചരണം. ഒറ്റവായനയില്‍ ആധികാരികം എന്നുതോന്നുന്ന രീതിയിലായിരുന്നു ഇവരുടെ പ്രചരണം. നടക്കാവ്, നല്ലളം, ഫറൂഖ് സ്റ്റേഷനുകളിലാണ് ഇവര്‍ക്കെതിപെ കേസെടുത്തതും അറസ്റ്റുകളുണ്ടായതും. നല്ലൂര്‍ സ്വദേശികളായ വൈഷ്ണവ്, ബിവിജ്, നിമേഷ്, ബില്‍ജിത്ത്, വിഷ്ണുദാസ് എന്നിവരാണ് അറസ്റ്റിലായത്.
എന്നാല്‍ സ്വന്തം കുറിപ്പുകള്‍ക്ക് പരമാവധി റീച്ച് കിട്ടുക എന്നതല്ലാതെ മറ്റൊരു നേട്ടവുമില്ലാതെയാണ് ഒരു നാടിനെ മുഴുവന്‍ ബാധിക്കുന്നതരത്തിലുള്ള ക്രൂരതയ്ക്ക് ഇവര്‍ മുതിര്‍ന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈലൈറ്റ് മാൾ അടച്ച് പൂട്ടി എന്നും, കോഴി വഴി നിപ്പ പടരുമെന്നും മറ്റുമുള്ള ധാരാളം വ്യാജ സന്ദേങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. യാതൊരു കാരണവശാലും ഇത്തരം സന്ദേശങ്ങള്‍ ആര്‍ക്കും അയയ്ക്കരുതെന്ന് ജില്ലാ പൊലീസ് മേധാവി കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസ് അറിയിച്ചു.
0 Comments