ഒരു മാസത്തിനകം പാസ്പോർട്ട് ഇ-വെരിഫിക്കേഷൻ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുംകോഴിക്കോട്: പാസ്പോർട്ട് വെരിഫിക്കേഷനു കാലതാമസം ഒഴിവാക്കുന്നതിനായി തുടക്കമിട്ട ഇ-വെരിഫിക്കേഷൻ സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ടിന് ഇപ്പോൾ ഇരുപതു ദിവസം മുതൽ ഒരു മാസം വരെ വേണ്ടിവരുന്നുണ്ട്. ഇത് അഞ്ചുദിവസം വരെയായി കുറയ്ക്കാൻ വിഐപി ആപ്ലിക്കേഷനിലൂടെ സാധിക്കും. പൈലറ്റ് അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിൽ ഇതു നേരത്തേ നടപ്പാക്കിയിരുന്നു. പിന്നാലെ കണ്ണൂർ, പാലക്കാട്, കോഴിക്കോട് റൂറൽ, തൃശൂർ റൂറൽ, എറണാകുളം റൂറൽ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു.

 പാസ്പോർട്ട് ഇ-വെരിഫിക്കേഷൻ ഇങ്ങനെ

ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് പുതിയ സംവിധാനം അനുസരിച്ച്, അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങൾ വെബ് ആപ്ലിക്കേഷനിലൂടെ ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോയ്ക്ക് അയച്ചു കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുണ്ടോയെന്നു പരിശോധിക്കും. തുടർന്നു വിവരങ്ങൾ ജില്ലാ സ്പെഷൽ ബ്രാഞ്ച് വഴി ഫീൽഡ് വെരിഫിക്കേഷൻ ഓഫിസറുടെ മൊബൈൽ/ലാപ്ടോപ്പിൽ എത്തും. പരിശോധന പൂർത്തിയാക്കിയ ശേഷം മൊബൈൽ/ലാപ്ടോപ് ആപ്ലിക്കേഷൻ വഴി തന്നെ ജില്ലാ സ്പെഷൽ ബ്രാഞ്ചിനു റിപ്പോർട്ട് നൽകും. ശേഷം, ജില്ലാ പൊലീസ് മേധാവിയുടെ ഡിജിറ്റൽ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷൻ പൂർത്തിയാകും.

Post a Comment

0 Comments