ഇതാണ് മോനെ കോഴിക്കോട്ടുക്കാർ; ദുരിതബാധിതർക്ക് കോഴിക്കോടൻ കൈത്താങ്ങ് പദ്ധതി തുടരുന്നു വി.കെ.സി, തായ് ഗ്രൂപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ സാധനങ്ങൾ സംഭാവന ചെയ്തു•

കോഴിക്കോട്: ആലപ്പുഴ, കോട്ടയം ജില്ലകളിൽ ദുരിതബാധിതർക്കായി ജില്ല ഭരണകൂടം നൽകുന്ന സഹായവിതരണം മൂന്നാം ദിവസം പിന്നിട്ടു. സുമനസ്സുകളുടെ സഹായത്താൽ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ രണ്ടു ദിവസങ്ങളിലായി കയറ്റിയയച്ചിരുന്നു. നിരവധി സ്വകാര്യവ്യകതികളും സ്ഥാപനങ്ങളുമാണ് ജില്ല ഭരണകൂടത്തി​ന്റെ ശ്രമങ്ങൾക്ക് പിന്തുണയുമായി സഹായഹസ്തവുമായി മുന്നോട്ടുവരുന്നത്. മൂന്നാം ദിവസം സിവിൽ സ്റ്റേഷൻ പരിസരത്തുനിന്ന് വാഹനം കലക്ടർ യു.വി. ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. വൈകീട്ട് ജോയൻറ് കൗൺസിൽ ഓഫ് സ്റ്റേറ്റ് സർവിസ് ഓർഗനൈസേഷെൻ സാംസ്കാരിക സംഘടനയായ 'നന്മ'യുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ജില്ലയിലെ പ്രളയബാധിതർക്കുള്ള പുതുവസ്ത്രങ്ങൾ എം.കെ. രാഘവൻ എം.പി, ജില്ല കലക്ടർ എന്നിവർക്ക് ജോയൻറ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. സചീന്ദ്രൻ കൈമാറി. വി.കെ.സി, തായ് ഗ്രൂപ് എന്നിവർ സംഭാവന ചെയ്ത സാധനങ്ങളും ദുരിതബാധിത പ്രദേശങ്ങളിലേക്ക് അയച്ചു.

Post a Comment

0 Comments