അരീക്കരക്കുന്ന് ബിഎസ്എഫ് പരിശീലന കേന്ദ്രത്തിലെ കെട്ടിടങ്ങളിലൊന്ന് |
കോഴിക്കോട്:നാദാപുരം ചെക്യാട് അരീക്കരക്കുന്നിലെ ബിഎസ്എഫ് പരിശീലന കേന്ദ്രത്തിൽ കൂടുതൽ സൈനികർ ഇന്നെത്തും. രണ്ടായിരത്തോളം പേരുള്ള സമ്പൂർണ ബിഎസ്എഫ് പരിശീലന കേന്ദ്രമായി ഈ ബിഎസ്എഫ് കേന്ദ്രം ഇതോടെ മാറും. കോയമ്പത്തൂർ കഴിഞ്ഞാൽ ദക്ഷിണേന്ത്യയിലെ പ്രധാന ബിഎസ്എഫ് കേന്ദ്രങ്ങളിലൊന്ന് അരീക്കരക്കുന്നിലേതാകും. സൈനികരുടെ വാഹന വ്യൂഹം എത്തി. കോഴിക്കോട്ടുനിന്ന് സൈനിക വാഹനങ്ങളിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘം അരീക്കരക്കുന്നിലേക്കെത്തുക. വാസസ്ഥലമുൾപ്പെടെ സജ്ജമായെങ്കിലും ജലക്ഷാമം അരീക്കരക്കുന്നിൽ പ്രശ്നമാണ്. റോഡുൾപ്പെടെയുള്ള സൗകര്യങ്ങളും പൂർണമായിട്ടില്ല.
0 Comments