കോഴിക്കോട്: താമരശ്ശേരി ചുരംവഴി യാത്രാവാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം താല്‍ക്കാലികമായി ഒഴിവാക്കിയതായി കലക്ടര്‍ യു.വി. ജോസ് അറിയിച്ചു. കാലവര്‍ഷത്തിന് ശക്തികുറഞ്ഞ സാഹചര്യത്തിലാണിത്. ടൂറിസ്റ്റ് വാഹനങ്ങള്‍ ഉള്‍െപ്പടെ എല്ലാ യാത്ര വാഹനങ്ങള്‍ക്കും ചുരംവഴി പോകാം. എന്നാല്‍, ചരക്ക് വാഹനങ്ങള്‍ക്കുള്ള ഗതാഗത നിരോധനം തുടരും. കാലവര്‍ഷത്തില്‍ ചുരം റോഡില്‍ മണ്ണിടിഞ്ഞതിനാലാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിലവിലെ സ്ഥിതി അവലോകനം ചെയ്യുന്നതിന് താമരശ്ശേരി താലൂക്ക് ഓഫിസില്‍ കലക്ടറുടെ അധ്യക്ഷതയില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പ്, പൊതുമരാമത്ത് ദേശീയ പാത വിഭാഗം, റവന്യൂ തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നാണ് ഗതാഗത നിയന്ത്രണത്തില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.
0 Comments