കലക്ടറുടെ താമരശ്ശേരി താലൂക്ക് പരാതി പരിഹാര അദാലത്ത്​ 18-ന്കോഴിക്കോട്: താമരശ്ശേരി താലൂക്കുമായി ബന്ധപ്പെട്ട് കലക്ടർ യു.വി. ജോസി​ന്റെ നേതൃത്വത്തിൽ നടക്കുന്ന പരാതി പരിഹാര അദാലത്ത് 18-ന് രാവിലെ 10-ന് താമരശ്ശേരി രാജീവ്ഗാന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, റേഷൻ കാർഡ്, സർവേ സ്റ്റാറ്റ്യൂട്ടറി എന്നിവ ഒഴികെയുള്ള പരാതികൾ കലക്ടർ സ്വീകരിച്ച് അദാലത്തിൽ പങ്കെടുക്കുന്ന വകുപ്പ് മേധാവികളുമായി ബന്ധപ്പെട്ട് പരിഹാരം കാണും. പഞ്ചായത്ത് സെക്രട്ടറിമാരും താലൂക്കുതല ഓഫിസ് മേധാവികളും അദാലത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.

Post a Comment

0 Comments