കോഴിക്കോട്:ഗാർഹികനികുതി ചതുരശ്രയടിക്ക് നിലവിലെ ആറുരൂപയിൽനിന്ന് ഒമ്പതുരൂപയാക്കാൻ ഫറോക്ക് നഗരസഭയിൽ നീക്കം. കരടുനിരക്ക് സംബന്ധിച്ച് നഗരസഭാധികൃതർ നോട്ടീസ് ഇറക്കിട്ടുണ്ട്.
ജൂലായ് മുപ്പതിനുചേർന്ന നഗരസഭാ കൗൺസിലിൽ യു.ഡി.എഫ്. അംഗങ്ങളുടെ വിയോജനക്കുറിപ്പോടെയാണ് നികുതി വർധിപ്പിക്കാൻ തിരുമാനിച്ചത്. എന്നാൽ, സമീപ നഗരസഭയായ രാമനാട്ടുകരയിൽ ചതുരശ്രയടിക്ക് ഏഴുരൂപയാണ് ഈടാക്കുന്നത്. ഗാർഹികനികുതിയുമായി ബന്ധപ്പെട്ട പരാതികൾ സെപ്‌റ്റംബർ ആറുമുതൽ രേഖാമൂലം നഗരസഭാ സെക്രട്ടറിക്ക് സമർപ്പിക്കാം. ഗാർഹികനികുതി വർധനയിൽ വിവിധകോണുകളിൽനിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
0 Comments