സൗത്ത് ബീച്ചിൽ വൈദ്യുതി വിളക്കുകൾ ഉടൻ സ്ഥാപിക്കും


കോഴിക്കോട്:നവീകരിച്ച സൗത്ത് ബീച്ചിൽ ഉടൻ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുമെന്ന് ഹാർബർ എൻജിനീയറിങ് വിഭാഗം അറിയിച്ചു. ലൈറ്റുകളും മറ്റും എത്തിയിട്ടുണ്ടെന്നും കെഎസ്ഇബിയുടെ കണക്‌ഷൻ ലഭിക്കുന്നതോടെ ഇവ സ്ഥാപിച്ചു പ്രവർത്തിപ്പിക്കുമെന്നും പറഞ്ഞു. ഹാർബർ എൻജിനീയറിങ് ഇലക്ട്രിക്കൽ വിഭാഗമാണ് വൈദ്യുതീകരണം നടത്തേണ്ടത്. നവീകരിച്ച ബീച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസമായിട്ടും വൈദ്യുതീകരണം പൂർത്തിയാക്കാത്തതിൽ പ്രദേശവാസികൾക്ക് പ്രതിഷേധമുണ്ട്. നവീകരിച്ച ബീച്ചിലേക്ക്, സായാഹ്നം ആസ്വദിക്കാന്‍ ഒട്ടേറെപ്പേരാണ് ദിവസവും എത്തുന്നത്. ഏതാനും സോളർ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും സന്ധ്യയാകുന്നതോടെ സന്ദർശകർ ഇരുട്ടിലാകുന്നത് പതിവാണ്. 


Post a Comment

0 Comments