താമരശ്ശേരി ചുരം:സംരക്ഷണ ഭിത്തിയുടെ പുനർനിർമാണം തുടങ്ങി

കാലവർഷത്തിൽ ഇടിഞ്ഞ പ്രദേശം (ഫയൽ ചിത്രം)

കോഴിക്കോട്: കാലവർഷത്തിൽ താമരശ്ശേരി ചുരം ഇടിഞ്ഞഭാഗത്ത് 1.86 കോടി രൂപയുടെ പ്രാരംഭ പുനർനിർമാണം തുടങ്ങി. ചുരമിടിഞ്ഞ് 75 ദിവസം പിന്നിടുമ്പോഴാണ് പുനർനിർമാണത്തിന് പൊതുമരാമത്തുവകുപ്പ് ദേശീയപാതാവിഭാഗം തുടക്കമിടുന്നത്.ചുരത്തിലെ ചിപ്പിലിത്തോട്ടിൽ ജൂൺ പതിന്നാലിനാണ് റോഡിന്റെ സംരക്ഷണഭിത്തിയുൾപ്പെടെ തകർന്നത്. എട്ടുമീറ്ററോളം ഉയരമുള്ള റോഡ് അമ്പതുമീറ്ററോളം നീളത്തിൽ മണ്ണിടിച്ചിലിൽ തകർന്നു.

Post a Comment

0 Comments