ബൈപാസ് ആറുവരിയാക്കൽ: പ്രവൃത്തി ഒരുമാസത്തിനകം തുടങ്ങുമെന്ന് കെഎംസി



കോഴിക്കോട്:ബൈപാസ് ആറുവരിയാക്കൽ പ്രവൃത്തി ഒരുമാസത്തിനകം തുടങ്ങുമെന്ന് കരാറുകാരായ കെഎംസി ദേശീയ പാതാ അതോറിറ്റിക്ക് വീണ്ടും ഉറപ്പുനൽകി. പ്രവൃത്തിയുമായി ബന്ധപ്പെട്ട സാമ്പത്തിക വ്യവസ്ഥകളെല്ലാം പാലിച്ചുവെന്നു കാണിക്കുന്ന ഫിനാ‍ൻഷ്യൽ ക്ലോഷ്വർ സമർപ്പിക്കാൻ കഴിയാതെ വന്നതിനാൽ കമ്പനി ഒരുമാസത്തെ സമയം നീട്ടിചോദിച്ചിട്ടുണ്ട്.



ഇന്നലെ കെഎംസി ഉദ്യോഗസ്ഥർ ബൈപാസ് സന്ദർശിക്കുകയും പരിശോധനകൾ നടത്തുകയും ചെയ്തു. നിർമാണത്തിൽ ഒട്ടേറെ പാളിച്ചകൾ വന്ന മണ്ണുത്തി– വടക്കഞ്ചേരി പാതയുടെയും കരാറുകാരായ കെഎംസിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നാണു വിലയിരുത്തുന്നത്.

Post a Comment

0 Comments