കോഴിക്കോട്:ഒപ്പറേഷൻ കനോലി കനാൽ പദ്ധതിയിൽ പങ്കാളികളായി ചുരം സംരക്ഷണ സമിതി പ്രവർത്തകരും. നഗരത്തിലെ കല്ലായി പുഴയെയും, കോരപ്പുഴയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കനോലി സായിപ്പ് നിർമ്മിച്ച കനോലി കനാൽ ഇന്ന് വൃത്തിഹീനമായി കിടക്കുകയാണ് 'ഈ കനാൽ 11 - 1 KM .2 M നീളമുള്ള തികച്ചും മനുഷ്യനിർമ്മിതമായ കനാൽ ശുചീകരിക്കുന്ന ദൗത്യം. കോഴിക്കോട് പട്ടണത്തിലെ സേവന രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ റസിഡൻസ് അസോ സിയേഷനായ നിറവ് വേങ്ങേരി എറ്റെടുത്തിരിക്കുകയാണ്. നിറവ് വേങ്ങേരിയുടെ പ്രവർത്തനത്തിന് മാർഗ്ഗ നിർദ്ദേശം നൽകുന്ന കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ ശ്രീ.ശോഭീന്ദ്രൻ അവർകളുടെ അഭ്യർത്ഥന മാനിച്ച്. അടിവാരം' വയനാട് ചുരം സംരക്ഷണ സമിതി പ്രവർത്തകർ കനോലി കനാൽ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി.
നിറവ് വേങ്ങേരിയുടെ ഭാരവാഹികളായ .ബാബു പറമ്പത്ത്, പ്രഭോദ് ചന്ദ്രൻ ,Ap - സത്യൻ തുടങ്ങിയവരും, കൗൺസിലർ ശ്രീമതി. ഷോ ബിത, ശ്രീ ശോഭീന്ദ്രൻ മാസ്റ്റർ എന്നിവർശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകാൻ ഉണ്ടായിരുന്നു. ബുഹു: കോഴിക്കോട് ജില്ലാ കലക്ടർ .ശ്രീ: യു.വി.ജോസ് അവർകളും, ജില്ലാ സംസ്ഥാന ഭരണാധികാരികളും പ്രമുഖ സന്നദ്ധ സംഘടകളും കനോലി കനാൽ ശുചീകരണത്തിന് പിന്തുണയുമായി ഒപ്പമുണ്ട്. നവംബർ 1 നാണ് ശുചികരിച്ച കനാലിന്റെഉൽഘാടനം തീരുമാനിച്ചിട്ടുള്ളത്. ഉദ്ഘാടനം ഒരു ചരിത്ര സംഭവമാക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു.
0 Comments