തുഷാരഗിരി പുതുമോടിയിലേക്ക്


കോഴിക്കോട്:സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന ടൂറിസം ഡെസ്റ്റിനേഷൻ ഗ്രീൻ കാർപറ്റ് ഇനിഷ്യേറ്റീവ് പദ്ധതിയിൽ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിൽ 54 ലക്ഷം രൂപയുടെ വികസന പ്രവൃത്തികൾ ആരംഭിച്ചു. ഡിടിപിസി കോംപൗണ്ടിൽ റോഡ് വീതികൂട്ടൽ, നിലവിലുള്ള കെട്ടിടങ്ങളുടെ പെയിന്റിങ്, കെട്ടിടങ്ങളുടെ റൂഫ് സീലിങ്, പൊതു ശുചിമുറി, വികലാംഗർക്കുള്ള ശുചിമുറി, പൊലീസ് എയ്ഡ് പോസ്റ്റ്, മനോഹരമായ പ്രവേശന കവാടങ്ങൾ എന്നിവ നിർമിക്കും. സിസിടിവി ക്യാമറകളും സോളർ ലൈറ്റുകളും സ്ഥാപിക്കും.കൂടാതെ മഴക്കെടുതിയിൽ തകർന്ന കിണറും ടൂറിസ്റ്റ് കോട്ടേജിന്റെ സംരക്ഷണ ഭിത്തികളും പുനർനിർമിക്കും. കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡാണ് (കെൽ) പണി നടത്തുന്നത്. 6 മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് കെല്ലിന്റെ പ്രോജക്ട് മാനേജർ ടി.കെ. മുരളീധരൻ പറഞ്ഞു.

Post a Comment

0 Comments