പ്രളയദുരിതാശ്വാസത്തിൽ താങ്ങായി കോർപ്പറേഷൻ ജീവനക്കാരും


കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോർപ്പറേഷൻ ജീവനക്കാർ ഒരുമാസത്തെ ശമ്പളം നൽകി മാതൃകയായി. കോഴിക്കോട് കോർപ്പറേഷനിലെ മൊത്തം 1174 ജീവനക്കാരിൽ 1083 പേർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന നൽകാൻ സമ്മതപത്രം നൽകി.



സാലറി ചാലഞ്ചിലൂടെ 3,16,13,010 രൂപ ജീവനക്കാർ സംഭാവന നല്കി സമ്മതപത്രം തൊഴിൽ എക്‌​സൈസ് മന്ത്രി ടി.പി രാമകൃഷ്ണൻ സ്വീകരിച്ചു. 679 ശുചീകരണ തൊഴിലാളികളിൽ 671 പേർ സംഭാവന നൽകുന്നതിന് സമ്മതപത്രം നൽകി. സെപ്തംബറിൽ സർവ്വീസിൽ പ്രവേശിച്ച 198 പേരും മഹാ പ്രളയത്തിൽ തകർന്നുപോയ സംസ്ഥാനത്തെ പുനർനിർമ്മിക്കാനുളള യജ്ഞത്തിൽ കോർപ്പറേഷൻ ജീവനക്കാരും, തൊഴിലാളികളും മാതൃകാപരമായ പ്രവർത്തനം നടത്തിയതായി മന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനഃസൃഷ്ടിക്കായി മുഖ്യമന്ത്രി ആഹ്വാനം ചെയ്ത ഒരു മാസത്തെ ശമ്പളം കൊടുത്തുകൊണ്ടുളള സാലറി ചാലഞ്ചിന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നവകരേള നിർമ്മാണത്തിന് സമഗ്രമായ പദ്ധതിക്കാണ് സർക്കാർ രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിയെ നശിപ്പിച്ച് വികസന പ്രവർത്തനം പാടില്ലെന്ന വലിയ പാഠമാണ് പ്രളയം പകർന്നു നൽകുന്നെതെന്നും മന്ത്രി പറഞ്ഞു. പ്രളയം ദുരിതാശ്വാസ പ്രവർത്തനങ്ങളിലും തുടർന്ന് നടന്ന പുനരധിവാസ പ്രവർത്തനങ്ങളിലും, ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളിലും അവധി ഉപേക്ഷിച്ച് സജീവമായി ജോലി ചെയ്തു. ശുചീകരണ തൊഴിലാളികളിൽ 671 പേർ സാലറി ചാലഞ്ചിൽ പങ്കെടുത്ത് മാതൃകയായി. ഇതിൽ 190 പേർസെപ്തംബറിൽ സ്ഥിരം ജോലിയിൽ പ്രവേശിച്ചവരാണ്. കോഴിക്കോട് കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ മീരദർശക്, സെക്രട്ടറി പി.വിനയൻ, ജീവനക്കാർ, കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments