സിറ്റി ഗ്യാസ് പദ്ധതി: കോഴിക്കോട്, കണ്ണൂർ ജില്ലകളും അദാനി ഗ്രൂപ്പിന്


കോഴിക്കോട്: അടുക്കളയിലേക്ക് പൈപ്പ് വഴി നേരിട്ട് പാചക വാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നടത്തിപ്പും അദാനി ഗ്രൂപ്പിന്. പദ്ധതി ഇപ്പോൾ പ്രാവർത്തികമായ ഏക ജില്ലയായ എറണാകുളത്ത് പദ്ധതിയുടെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിനാണ്.

കരാർ അന്തിമമായി നിശ്ചയിച്ചിട്ടില്ലെങ്കിലും ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തിരിക്കുന്നത് അദാനി ഗ്രൂപ്പാണെന്ന് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് വക്താവ് സൂചന നൽകി. ഏറ്റവും കുറഞ്ഞ ക്വാട്ട് ചെയ്തതും സിറ്റി ഗ്യാസ് പദ്ധതി നടത്തിപ്പ് പരിചയമുള്ളതുമായ അദാനി ഗ്രൂപ്പിനെ തഴഞ്ഞ് മറ്റൊരു സ്ഥാപനത്തിന് നൽകിയാൽ അവർക്ക് കോടതിയിൽ പോകാനും അനുകൂലമായ വിധി നേടാനും സാധിക്കുന്നത്കൊണ്ട് അദാനി ഗ്രൂപ്പിന് തന്നെ നൽകുമെന്ന് അവർ വ്യക്തമാക്കി.



കഴിഞ്ഞ ഏപ്രിലിലാണ് വടക്കൻ മേഖലയിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലെ നടത്തിപ്പ് ചുമതലയ്ക്കായി പെട്രോളിയം ആൻഡ് നാച്വറൽ ഗ്യാസ് റഗുലേറ്ററി ബോർഡ് ടെൻഡർ നടപടികൾ ആരംഭിച്ചത്. ഒാരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകമായിട്ടാണ് ടെൻഡർ ക്ഷണിച്ചത്. മറ്റ് ജില്ലകളിൽ ഏതൊക്കെ സ്ഥാപനങ്ങൾക്കാണെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് വക്താവ് പറഞ്ഞു.കരാർ നൽകും മുമ്പ് ചില കാര്യങ്ങൾ കൂടി പരിശോധിക്കാനുണ്ട്.എന്നാൽ കോഴിക്കോട്, കണ്ണൂർ ജില്ലകളെക്കുറിച്ച് മറ്റ് കാര്യങ്ങൾ പരിശോധിക്കേണ്ട സാഹചര്യം ഇല്ല

Post a Comment

0 Comments