Proposed Terminal Building |
തിരുവമ്പാടി:2016-17 വർഷത്തെ ജോർജ് എം തോമസ് എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന തിരുവമ്പാടി കെ.എസ്.ആർ.ടി.സി. ഡിപ്പോ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് നൽകി ഉത്തരവായി.
3 കോടി രൂപയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും ഡിപ്പോ നിർമാണത്തിന് അനുവദിച്ചിരുന്നത്. ഇതിന് 2,78,96,160 രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ച ചെയ്യാൻ സെപ്റ്റംബർ 6 ന് 12 മണിക്ക് തിരുവമ്പാടിയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഊരാളുങ്കൽ പ്രതിനിധികളുടെയും ജനപ്രതിനിധികളുടെയും യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
നൽകി കൊണ്ടുള്ള ഉത്തരവ് |
Proposed Workshop Building |
0 Comments