പരാതികൾ: ജില്ലയിലെ 20 ക്വാറികളിൽ ഇന്നു മുതൽ വിദഗ്ധ സംഘം പരിശോധനയ്ക്ക്കോഴിക്കോട്:പ്രദേശവാസികളുടെ പരാതികളുടെ അടിസ്ഥാനത്തിൽ ക്വാറികളിൽ പ്രത്യേക പരിശോധന. ഓരോ ക്വാറിയും പ്രത്യേകം സന്ദർശിച്ചാണ് സ്ഥിതി വിലയിരുത്തുന്നതെന്ന് സബ് കലക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.


ജില്ലയിൽ 20 ക്വാറികൾക്കെതിരെയാണ് പ്രദേശവാസികൾ പരാതി നൽകിയിരിക്കുന്നത്. ജനജീവിതത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സുരക്ഷാ ഭീഷണിയുണ്ടെന്നും കാണിച്ചാണ് പരാതികൾ. സബ് കലക്ടറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇന്നുമുതൽ സന്ദർശനം നടത്തും. സംഘത്തിന്റെ റിപ്പോർട്ടനുസരിച്ചായിരിക്കും തുടർ നടപടികൾ.

Post a Comment

0 Comments