താമരശ്ശേരി ചുരത്തിലെ കൊടുംവളവുകൾ വീതികൂട്ടാൻ നടപടി തുടങ്ങി; വീതികൂട്ടുന്നത് 6 കൊടുംവളവുകൾ



താമരശ്ശേരി:ചുരം റോഡിലെ ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കാനുള്ള നടപടി തുടങ്ങി. ചുരത്തിലെ 1,3,5,6,7,8 വളവുകളിലാണ് വീതികൂട്ടുന്നത്. കുറഞ്ഞ ചെലവുവരുന്ന 3,5 വളവുകളാണ് ആദ്യഘട്ടത്തിൽ നവീകരിക്കുക. ഇതിന്റെ ഭാഗമായി, വനം വകുപ്പിൽനിന്നു വിട്ടുകിട്ടിയ സ്ഥലത്തെ മരങ്ങൾ മുറിച്ചുതുടങ്ങി.  കുന്നമംഗലം മുതൽ ലക്കിടി വരെ നടക്കുന്ന ഗതാഗത സുരക്ഷാപ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് ഈ 2 വളവുകൾ വീതി കൂട്ടുന്നത്. 4 കോടിയോളം രൂപയുടെ ചെലവു പ്രതീക്ഷിക്കുന്നു. ഒന്നാം വളവിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലമാണ് വിട്ടുകിട്ടേണ്ടത്. ഇതു സൗജന്യമായി ലഭ്യമാക്കാൻ ധാരണയായി.



2ാം ഘട്ടമായി 6, 7, 8 വളവുകൾ വീതികൂട്ടും. ഇതുസംബന്ധിച്ച് ദേശീയപാത വകുപ്പ് പഠനം നടത്തി, പ്ലാനും എസ്റ്റിമേറ്റും തയാറാക്കണം. 30 കോടിയിലധികം ചെലവു വരുമെന്നാണ് പ്രതീക്ഷ.ചുരത്തിലെ 5 വളവുകൾ വീതി കൂട്ടുന്നതിനായി 0.92 ഹെക്ടർ സ്ഥലമാണ് വനം വകുപ്പിൽനിന്നു വിട്ടുകിട്ടിയത്. സ്ഥലത്തിന്റെയും മരങ്ങളുടെയും വിലയായി 32 ലക്ഷം ദേശീയപാത വകുപ്പ് വനം വകുപ്പിനു കൈമാറിയതോടെയാണ് സ്ഥലം കിട്ടിയത്.

രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാവുകയും കാലവർഷത്തിൽ തകരുകയും ചെയ്യുന്ന ചുരം വളവുകൾ വീതികൂട്ടി, പൂട്ടുകട്ട പാകാനുള്ള നിർദേശത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. നിലവിൽ 2, 4, 9 വളവുകളിൽ പൂട്ടുകട്ട പാകിയിട്ടുണ്ട്. കുറഞ്ഞ ചെലവുവരുന്ന 3,5 വളവുകൾ ആദ്യഘട്ടത്തിൽ കുന്നമംഗലം മുതൽ ലക്കിടി വരെ നടക്കുന്ന ഗതാഗത സുരക്ഷാപ്രവൃത്തിയിൽ ഉൾപ്പെടുത്തി നവീകരിക്കും

Post a Comment

0 Comments