നടുവണ്ണൂർ–മന്ദങ്കാവ്–മുത്താമ്പി റോഡ് (ഫയൽ ചിത്രം) |
നടുവണ്ണൂർ:നടുവണ്ണൂർ–മന്ദങ്കാവ്– മുത്താമ്പി റോഡ് നവീകരണത്തിന് സർക്കാർ 10 കോടി രൂപ അനുവദിച്ചു. പുരുഷൻ കടലുണ്ടി എംഎൽഎ മന്ത്രി ജി. സുധാകരന് നൽകിയ നിവേദനത്തെത്തുടർന്നാണ് ഫണ്ട് അനുവദിച്ചത്. നടുവണ്ണൂർ മുതൽ മുത്താമ്പി വരെ 10 കിലോമീറ്റർ ദൂരം ബിഎം ആൻഡ് ബിസി ചെയ്ത് നവീകരിക്കുന്നതിനാണ് ഫണ്ട്.
കലുങ്ക് പുനർനിർമിക്കൽ, കൈവരി, നടപ്പാത, ഓവുചാൽ എന്നിവയുടെ നിർമാണവും ഇതിൽപ്പെടും. നടുവണ്ണൂരിൽ നിന്ന് കൊയിലാണ്ടിയിലേക്കുള്ള എളുപ്പവഴിയാണിത്. നിലവിൽ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് റോഡ് ഗതാഗതയോഗ്യമല്ല. കൊയിലാണ്ടി മുനിസിപ്പാലിറ്റി പ്രദേശത്തേക്കുള്ള ജപ്പാൻ പൈപ്പ് ലൈൻ പണി പൂർത്തിയാവുന്നതോടെയാണ് റോഡ് പ്രവൃത്തി ആരംഭിക്കുകയുള്ളുവെന്നും ടെൻഡർ നടപടികൾ വേഗത്തിലാക്കുമെന്നും പുരുഷൻ കടലുണ്ടി എംഎൽഎ പറഞ്ഞു.
0 Comments