കാമ്പസസ് ഓഫ് കോഴിക്കേട് 2018 അവാർഡ് പ്രഖ്യാപിച്ചു.


കോഴിക്കോട്:യുവതലമുറയിൽ സാമൂഹിക പ്രതിബദ്ധതയും സേവന മനോഭാവവും  വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതിയാണ് ക്യാമ്പസസ് ഓഫ് കോഴിക്കോട് (CoK). ജില്ലയിലെ 71 കോളേജുകളിൽ നിന്നായി 5000 ൽ അധികം വിദ്യാർത്ഥികൾ കാമ്പസസ് ഓഫ് കോഴിക്കോട് പദ്ധതിയിൽ അംഗങ്ങളാണ്. Cok ആരംഭിച്ചത് മുതൽ പ്രധാനമായും 4 മേഖലകളിലാണ് ശ്രദ്ധ ചെലുത്തിയത്.1. ഒപ്പത്തിനൊപ്പം ( ഭിന്നശേഷി സൗഹൃദ ജില്ല)
2. Waste Management
3. Water Literacy
4. പാലിയേറ്റിവ് കെയർ

ഈ മേഖലകളിലെ പ്രവർത്തന മികവിനാണ് കോളേജുകൾക്ക് പുരസ്കാരം. കോഴിക്കോട് ഫറൂക്ക് കോളേജിൽ വെച്ച് ഇന്നലെ നടന്ന ചടങ്ങിലാണ് അവാർഡുകൾ കൈമാറിയത്

  കാമ്പസസ് ഓഫ് കോഴിക്കോട് മികച്ച പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം ലിസാ കോളേജ്, കൈതപ്പൊയിൽ കരസ്തമാക്കി.

  രണ്ടാം സ്ഥാനം എം. ഇ. എസ് ആർട്സ്  സയൻസ് കോളേജ്, ചാത്തമംഗലത്തിനാണ്.

  BEST CONTRIBUTION TO THE CAUSE OF PALLIATIVE    എന്ന കാറ്റഗറിയിൽ ഒന്നാം സ്ഥാനം Farook College (Autonomous) Kozhikode ഉം രണ്ടാം സ്ഥാനം Calicut University Teacher Education Center, Vadakara-യ്ക്കും മൂന്നാം സ്ഥാനം
Nirmala College Of Nursing, Marikunnu-നും ലഭിച്ചു.

  BEST CONTRIBUTION TO WASTE MANAGEMENTഎന്ന കാറ്റഗറിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് The Zamorins Guruvayurapan College, Calicut-നാണ്. രണ്ടാം സ്ഥാനം Holy Cross Institute of Management and Technology-ക്കും മൂന്നാം സ്ഥാനം PVS College Of Nursing, Pantheerankavu, Kozhikode-നും ലഭിച്ചു.

  BEST CONTRIBUTION TO WATER LITERACYഎന്ന കാറ്റഗറിയിൽ ഒന്നാം സ്ഥാനം കരസ്തമാക്കിയത് JDT Islam College of Nursing Vellimadukunnuആണ്. രണ്ടാം സ്ഥാനം KMCT College Of Architecture, Manasery യും മൂന്നാം സ്ഥാനം St. Xavier’s Arts & Science College, Calicut ഉം കരസ്തമാക്കി.

  BEST CONTRIBUTION FOR DISABILITY FREINDLY     എന്ന കാറ്റഗറിയിൽ ഒന്നാം സ്ഥാനം Alphonsa College, Thiruvambady-ക്കും രണ്ടാം സ്ഥാനം KMCT College of Engineering for Women, Kozhikode-നും മൂന്നാം സ്ഥാനം Golden Hills Arts and Science College, Elettil-നും ലഭിച്ചു.

  Sree Gokulam Arts and Science College, Balussery-ക്ക് Best Emerging Institution Award ലഭിച്ചു.

കോഴിക്കോട് ജില്ലയെ സംബന്ധിച്ചെടുത്തോളവും  നമ്മുടെ സംസ്ഥാനത്തെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ കുറേ മാസങ്ങൾ കടുത്ത  പ്രതിസന്ധിയുടെ നാളുകളായിരുന്നു. കഴിഞ്ഞ ഏപ്രിൽ മെയ് മാസങ്ങളിൽ അത് നിപ്പയുടെ രൂപത്തിലായിരുന്നെങ്കിൽ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ അത് മഹാപ്രളയത്തിന്റെ രൂപത്തിലായിരുന്നു.

പ്രളയ സമയത്ത്  പ്രളയ ബാധിതർക്ക് ആവശ്യമായ   വസ്തുക്കൾ സമാഹരിച്ച് സമയബന്ധിതമായി എത്തിക്കുന്നതിൽ നമ്മൾ ഒന്നടങ്കം കൈയ്യും മെയ്യും മറന്ന് പ്രവർത്തിച്ചു. അതിർവരമ്പുകളില്ലാത്ത  കോഴിക്കോടിന്റെ സ്നേഹം നാം ഏവരും അനുഭവിച്ചറിഞ്ഞതാണ്. ഒരു നാട് അതിന്റെ സർവ്വപ്രതാപവും നഷ്ടപ്പെട്ട് കരകയറാനാവാത്ത വിധം അധപതിച്ച അവസ്ഥയിലേക്ക് കൂപ്പ് കുത്തിയപ്പോൾ പ്രളയത്തിനും ഉരുൾപൊട്ടലിലും അകപ്പെട്ട നമ്മുടെ സഹോദരങ്ങക്ക് കൈത്താങ്ങാവുന്നതിനു വേണ്ടി കോഴിക്കോട് DTPC സെന്ററിലും, ഇൻഡോർ സ്റ്റേഡിയത്തിലും ജില്ലാ ഭരണകുടത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങളിൽ COK യിലെ നൂറുകണക്കിന്  വിദ്യാർത്ഥികൾ ഒരു മാസത്തോളം സ്തുത്യർഹമായ സേവനമാണ് നടത്തിയത്.

പ്രളയാനന്തര വീട് സർവ്വേയിലും നമ്മുടെ കോളേജുകളുടെ പങ്ക് എടുത്ത് പറയേണ്ടതാണ്. വിവിധ കോളേജുകളിൽ നിന്നായി 700 ഓളം വിദ്യാർത്ഥികൾ മൂന്ന് ദിവസം കൊണ് 6000 ൽ പരം വീടുകളുടെ സർവ്വെ നടപടി പൂർത്തിയാക്കി സംസ്ഥാനത്ത് തന്നെ ഒന്നാമതായി സർവ്വേ നടപടി പൂർത്തിയാക്കിയ ജില്ലായായി കോഴിക്കോട് മാറി. യുവതലമുറയുടെ ചിന്തയും, ഊർജ്ജവും, നൂതനമായ ആശയങ്ങളും വരും നാളുകളിലും ജില്ലയുടെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ സംശയമില്ല.

Post a Comment

0 Comments