കനാലിൽ ചളി: ഉറുമി ചെറുകിട ജലവൈദ്യുതി പദ്ധതി-2 ഉൽപാദനം നിലച്ചുതിരുവമ്പാടി: ഉറുമി ചെറുകിട ജലവൈദ്യുതി പദ്ധതി രണ്ടിൽ വൈദ്യുതി ഉൽപാദനം നിർത്തി. പദ്ധതിയിലേക്ക് ജലമൊഴുക്കുന്ന കനാലിൽ കനത്ത മഴയിൽ ചളി നിറഞ്ഞിരുന്നു. ഇതേത്തുടർന്നാണ് വൈദ്യുതി ഉൽപാദനം നിർത്തിവെച്ചത്. ചളി ഒഴിവാക്കിയാൽ മാത്രമേ വൈദ്യുതി ഉൽപാദനം പുനരാരംഭിക്കാൻ കഴിയൂ. ജൂൺ, ആഗസ്റ്റ് മാസങ്ങളിലും പ്രളയത്തെ തുടർന്ന് ഉൽപാദനം മുടങ്ങിയിരുന്നു. ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിലാണ് കനാലിൽ ചളി നിറഞ്ഞത്. ചളി മാറ്റാൻ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല. ഉറുമിയിൽ രണ്ട് ചെറുകിട ജലവൈദ്യുതി പദ്ധതികളാണ് പ്രവർത്തിക്കുന്നത്. പദ്ധതി ഒന്നിൽ തടസ്സമില്ലാതെ വൈദ്യുതി ഉൽപാദനം നടക്കുന്നുണ്ട്.


Post a Comment

0 Comments