സെർവറിന്റെ ശേഷിക്കുറവ്: റേഷൻകടകളുടെ പ്രവർത്തനം നാലുമണിക്കൂറാക്കി ചുരുക്കുന്നു


തിരുവനന്തപുരം: സെർവർ ശേഷിക്കുറവുമൂലം റേഷൻ വിതരണം മുടങ്ങാതിരിക്കാൻ നടപടിയുമായി പൊതുവിതരണവകുപ്പ്. റേഷൻകടകളുടെ പ്രവർത്തനം ജില്ലതിരിച്ച് നാലുമണിക്കൂറായി ചുരുക്കി പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ഇതുവഴി ഒരേസമയം പ്രവർത്തിക്കുന്ന ഇ-പോസ് യന്ത്രങ്ങളുടെ എണ്ണം 7000 മാത്രമാകും. സെർവർ പ്രവർത്തനം തടസ്സപ്പെടില്ല. ഇക്കാര്യത്തിൽ വകുപ്പ് വ്യാപാരിസംഘടനകളുടെ അഭിപ്രായം തേടിയിട്ടുണ്ട്.




സംസ്ഥാനത്ത് 14,374 റേഷൻ കടകളുടെയും പൊതുവിതരണ വകുപ്പിന്റെ താലൂക്ക്, ജില്ല, സംസ്ഥാന ഓഫീസുകൾ, എഫ്.സി.ഐ. സംഭരണശാലകൾ എന്നിവയുടെയും പ്രവർത്തനം കൊച്ചിയിലെ സെർവർ വഴിയാണ്. റേഷൻ വിതരണം ഇ-പോസ് യന്ത്രം വഴിയാക്കിയശേഷം തിരക്കുള്ള സമയങ്ങളിൽ റേഷൻ വിതരണം തടസ്സപ്പെടുന്നതാണ് നിലവിലെ പ്രശ്നം.

ഇപ്പോഴത്തെ പ്രവർത്തനസമയം

രാവിലെ എട്ടുമുതൽ 12 വരെ

വൈകീട്ട് നാലുമുതൽ എട്ടുവരെ

ആകെ എട്ടുമണിക്കൂർ

പരിഹാരശ്രമം ഇങ്ങനെ

  സെർവർശേഷി ഉയർത്തുന്നതുവരെ ജില്ലതിരിച്ച് റേഷൻ കടകളുടെ പ്രവർത്തനം ദിവസം നാലുമണിക്കൂറാക്കും.
  കാസർകോട്മുതൽ തൃശ്ശൂർവരെ പ്രവർത്തനസമയം രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് 12 വരെ
  എറണാകുളം മുതൽ തിരുവനന്തപുരം വരെ വൈകീട്ട് നാലുമുതൽ രാത്രി എട്ടുവരെ
  കൊച്ചിയിൽ ശേഷികൂടിയ സെർവർ സ്ഥാപിക്കാൻ നടപടി

Post a Comment

0 Comments