വേണം ഇവർക്ക് മൊബൈല്‍ ടവര്‍


നടുവണ്ണൂര്‍: കാരയാട് എക്കാട്ടൂര്‍ പ്രദേശത്തുകാര്‍ മൊബൈയില്‍ ടവറിനായി ഒരുമിക്കുന്നു. മൊബൈല്‍ കവറേജ് ലഭിക്കാത്തതിനാല്‍ പ്രയാസമനുഭവിക്കുകയാണ് വെള്ളറങ്കോട്താഴ, ഏക്കാട്ടൂര്‍ സാംസ്‌കാരിക നിലയം, കോട്ടക്കാംപൊയില്‍, കേളോത്ത്താഴ, നന്മനതാഴ, ഏക്കാട്ടൂര്‍ തറമല്‍മുക്ക്, തണ്ടയില്‍താഴ, കച്ചേരി താഴ തുടങ്ങിയ പ്രദേശങ്ങള്‍. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സൗകര്യം ലഭിക്കാത്തതിനാല്‍ പലരുടെയും ജോലിയും കൃത്യമായി നടക്കുന്നില്ല. ടവര്‍ സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം ലഭ്യമാണിവിടെ. എല്ലാവരുടെയും സഹകരണത്തോടെ ടവര്‍ സ്ഥാപിക്കാന്‍ ആവശ്യമായ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ളവ നടത്തുന്നതിനായി കമ്മിറ്റി രൂപികരിച്ച് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാര്‍.


Post a Comment

0 Comments