വടകര: നഗരത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഗതാഗത പരിഷ്‌കാരം ഏര്‍പ്പെടുത്താന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനിച്ചു.
ഇതനുസരിച്ച് പഴയ ബസ് സ്റ്റാന്‍ഡിനടുത്ത് റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ടാക്‌സി ജീപ്പുകള്‍ പൂര്‍ണമായും ചന്തപ്പറമ്പ് ഗ്രൗണ്ടിലേക്ക് മാറ്റണം. തിരക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി റോഡില്‍ പാര്‍ക്കിങ് അനുവദിക്കില്ല. നാരായണ നഗര്‍ ജങ്ഷനടുത്ത് തിരുവള്ളൂര്‍ റോഡിലെ ബസ് കാത്തിരിപ്പുകേന്ദ്രം കുറച്ചുകൂടി കിഴക്ക് ഓവുപാലത്തിനടുത്തേക്കു മാറ്റും. ഇവിടെ ഹോളിഡേ മാളിനു മുന്നിലൂടെ ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് വണ്‍വേയാകും. ആശുപത്രി ഭാഗത്തുനിന്നു നാരായണ നഗറിലേക്കു മാത്രമേ ഗതാഗതം അനുവദിക്കൂ. അടക്കാത്തെരുവില്‍ വില്യാപ്പള്ളി റൂട്ടിലേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രം കുറച്ചുകൂടി മുന്നോട്ടാക്കിയതായി ട്രാഫിക് പൊലിസ് അറിയിച്ചു.
0 Comments